കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ചിരുന്ന സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തത് അറബി. മുക്കം കൊടിയത്തൂരിലാണ് മുഖ്യമന്ത്രിയ്ക്ക് പകരം മാനേജ്മെന്റ് രഹസ്യമായി അറബിയെ വച്ച് ഉദ്ഘാടനം നടത്തിയത്. സ്കൂള്‍ കെട്ടിടത്തിന് സഹായം നല്കിയ യുഎഇ റെഡ് ക്രസന്റ് പ്രസിഡണ്ട് ഹംദാന്‍ മുസ്ലിം അല്‍ മസ്റൂഹിയാണ് മുഖ്യമന്ത്രിക്ക് പകരം കെട്ടിടത്തിന്റെ ഉദ്ഘാടകനായത്.
അടുത്തമാസം 17 ന് കൊടിയത്തൂര്‍ എയുപി സ്കൂളിനായി നിര്‍മിച്ച കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ഉദ്ഘാടനച്ചടങ്ങ് സംബന്ധിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ കൊടിയത്തൂരിലും പരിസരപ്രദേശത്തും സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അധ്യാപകരോ നാട്ടുകാരോ അറിയാതെ ഇക്കഴിഞ്ഞ ശനിയാഴ്ച സ്കൂളിന്റെ ഉദ്ഘാടനച്ചടങ്ങ് നടത്തുകയായിരുന്നു. ഉദ്ഘാടന വിവരം ആരും അറിയാതിരിക്കാന്‍ ശിലാഫലകം അറബിയിലാണ് സ്ഥാപിച്ചത്.
Discussion about this post