ഡല്‍ഹി കായല്‍ കൈയേറ്റ കേസിലെ ഹൈക്കോടതി വിധിയും ആലപ്പുഴ ജില്ലാകളക്ടറുടെ റിപ്പോര്‍ട്ടിലെ തുടര്‍നടപടിയും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രി തോമസ് ചാണ്ടി സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് അഭയ് മനോഹര്‍ സാപ്രെ പിന്മാറി. തന്റെ ഹര്‍ജി എഎം സാപ്രെ അടങ്ങുന്ന ബെഞ്ച് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി നേരത്തെ സുപ്രിം കോടതിക്ക് കത്ത് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് എഎം സാപ്രെ പിന്മാറിയിരിക്കുന്നത്. നേരത്തെ ജസ്റ്റിസ് എഎന്‍ ഖാല്വില്ക്കറും ഈ കേസില്‍ നിന്ന് പിന്മാറിയിരുന്നു.
ഇന്ന് ഹര്‍ജി പരിഗണിക്കവെ തോമസ് ചാണ്ടിയുടെ അഭിഭാഷകന് മുകുള്‍ റോത്ത്ഗി വാദം ആരംഭിക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് ജസ്റ്റിസ് എഎം സാപ്രെ താന്‍ കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിക്കുകയായിരുന്നു. താനില്ലാത്ത മറ്റൊരു ബെഞ്ച് കേസ് കേള്‍ക്കുന്നതായിരിക്കും നല്ലതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ജനുവരി 19 ലേക്ക് മാറ്റി.
തോമസ് ചാണ്ടിയുടെ ഹര്‍ജി വെള്ളിയാഴ്ച പുതിയ ബെഞ്ച് പരഗണിക്കും.
Discussion about this post