ലഖ്നൗ: കാണ്‍പൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളില്‍ നിന്നും 100 കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി. ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍.ഐ.എ) ഉത്തര്‍പ്രദേശ് പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് നിരോധിത നോട്ടുകള്‍ കണ്ടെത്തിയത്. നോട്ട് നിരോധനം പ്രഖ്യാപിച്ച് ഒരു വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും വലിയ നോട്ട് വേട്ടയാണ് കാണ്‍പൂരിലേത്.
പ്രമുഖ സോപ്പ് നിര്‍മ്മാണ കമ്പനിയുടെതടക്കം അഞ്ച് പേരുടെതാണ് പിടിച്ചെടുത്ത നോട്ടുകളെന്ന് എന്‍.ഐ.എ അറയിച്ചു. തങ്ങള്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടുകള്‍ പിടിച്ചെടുത്തതെന്നും പരിശോധന തുടരുകയാണെന്നാണും എന്‍.ഐ.എ വ്യക്തമാക്കി.
രണ്ടു മാസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ നിന്ന് 36 കോടി രൂപയുടെ അസാധു നോട്ടുകള്‍ ഒമ്പത് പേരില്‍ നിന്നായി പിടിച്ചെടുത്തിരുന്നു. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് കാണ്‍പൂരിലെ അസാധു നോട്ട് ഇടപാടിനെ സംബന്ധിച്ച് വിവരം ലഭിക്കുന്നത്.
Demonetized currency worth crores seized from a residential premises in Kanpur, counting underway, questioning on. pic.twitter.com/DejcQ7hEJb
— ANI UP/Uttarakhand (@ANINewsUP) January 17, 2018
Discussion about this post