കോട്ടയം: സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടിയെന്ന് കാനം രാജേന്ദ്രന് മറുപടിയുമായി കേരളകോണ്‍ഗ്രസ് ചെയര്മാന് കെ എം മാണി. ഇവരാണ് വെന്റിലേറ്ററായ പാര്‍ട്ടിയെന്ന് അധിക്ഷേപിക്കുന്നത്. കാനം സിപിഐയുടെ മാനം കെടുത്തുന്നു. മുന്നണിയിലെ രണ്ടാംസ്ഥാനം പോകുമോയെന്നാണ് സിപിഐയുടെ ആശങ്കയെന്നും മാണി പരിഹസിച്ചു
അതേസമയം യുഡിഎഫിലേക്കില്ലെന്ന് മാണി പറഞ്ഞു. യുഡിഎഫിലേക്ക് പോകാന്‍ ആരുമായി ആലോചന നടത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുന്നണി പ്രവേശനത്തിന് ദാഹവും മോഹവുമായി നടക്കുന്നില്ല. മുന്നണിയിലേക്ക് ക്ഷണിക്കുന്നവര്‍ക്ക് നന്ദിയെന്നും മാണി പ്രതികരിച്ചു. പാര്‍ട്ടിയുടെ നയസമീപന രേഖയുമായി സഹകരിക്കുന്നവര്‍ക്കൊപ്പം ചേരും. എല്ലാ മുന്നണികളോടും സമദൂരമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post