കൊച്ചി: യുവതിയെ മതംമാറ്റി പീഡിപ്പിച്ചുവെന്ന കേസില്‍ മലപ്പുറം സ്വദേശിയെ പോലീസ് പിടികൂടി. മലപ്പുറം വേങ്ങര കണ്ണമംഗലം ചേറൂര്‍ ആലുക്കല്‍ അബ്ദുല്‍ അസീസിനെയാണ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ ജോലിക്കെത്തിയ യുവതിയെ പാന്നാനി ഇസ്ലാം അസോസിയേഷനിലെത്തിച്ച് മതംമാറ്റി പീഡിപ്പിച്ചുവെന്നാണ് പരാതി. നാല് പ്രതികള്‍ ഒളിവിലാണ്.
എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു തമിഴ്‌നാട് ഗൂഡല്ലൂരില്‍ നിന്നും മലപ്പുറം വേങ്ങരയിലേക്ക് ജോലിക്കായി യുവതിയെത്തിയത്. പിന്നീട് പ്രലോഭനങ്ങള്‍ നല്‍കി യുവതിയെ മതംമാറ്റി. മതം മാറ്റത്തിന് ശേഷം കൊടിയ പീഡനം അനുഭവിച്ചതായി യുവതി പറയുന്നു..യുവതിയെ നിരവധിയാളുകള്‍ ക്രൂരമായി പീഡിപ്പിച്ചു. ഇവരില്‍ നിന്നും രക്ഷപ്പെട്ട യുവതി പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
വീണ്ടും ഹിന്ദുമതത്തിലേക്ക് തിരിച്ചു വരാനൊരുങ്ങുന്ന യുവതിക്ക് മതമൗലിക വാദ സംഘടനകളില്‍ നിന്നും ഭീഷണിയുമുണ്ടെന്നും പരാതിയുണ്ട്. കഴിഞ്ഞ ദിവസം യുവതിയെ താമസിപ്പിച്ചിരുന്ന വേങ്ങരയിലെ വീട്ടിലെത്തി പോലീസ് പരിശോധന നടത്തിയിരുന്നു. കേസിലുള്‍പ്പെട്ട മറ്റുള്ളവരെ ഉടന്‍ പിടികൂടുമെന്നാണ് വിവരം. ഒരാള്‍ വിദേശത്തേക്ക് കടന്നതായും സൂചനയുണ്ട്. പ്രതികളുടെ സംഘടന ബന്ധം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ പോലിസ് അന്വേഷിക്കുന്നുണ്ട്.
Discussion about this post