കണ്ണൂര്‍: ആര്‍എസ്എസ്-സിപിഎം സംഘര്‍ഷമുണ്ടാക്കി മുസ്ലിം ചെറുപ്പക്കാരെ എസ്ഡിപിഐ എത്തിക്കുക എന്ന സംഘടന പരിപാടി നടപ്പിലാക്കുകയായിരുന്നു ശ്യാമപ്രസാദ് കൊലപാതകത്തിലൂടെ ചെയ്തതെന്ന് കേസില്‍ അറസ്റ്റിലായ പ്രതികളുടെ വെളിപ്പെടുത്തല്‍.
”ശ്യാമപ്രസാദ് വധം ആര്.എസ്.എസ്സി.പി.എം. സംഘര്‍ഷത്തിന്റെ ഭാഗമാണെന്നു വരുത്താനായിരുന്നു ആസൂത്രണമെന്ന് പ്രതികള്‍ പറഞ്ഞു. സി.പി.എമ്മില്‍ ചേര്‍ന്ന് കൊലപാതകം നടത്തിയശേഷം എസ്.ഡി.പി.ഐയില്‍ തിരിച്ചെത്താനായിരുന്നു ആദ്യപദ്ധതി. കേസ് കഴിയുന്നതുവരെ സി.പി.എമ്മില്‍ തുടരാനും ആലോചിച്ചിരുന്നു. നീര്‍വേലിയിലെ എസ്.ഡി.പി.ഐ. ഓഫീസിനടുത്തു മൂന്നുദിവസം വാളുപയോഗിച്ച് പരിശീലനം നേടി. എന്നാല്‍, സി.പി.എമ്മിലേക്കു പോകാനുള്ള നീക്കത്തിനിടെ പദ്ധതി മാറ്റുകയായിരുന്നുവെന്ന് പ്രതികള്‍ പോലിസിനോട് പറഞ്ഞു.
കണ്ണവത്ത് ആര്.എസ്.എസ്. പ്രവര്‍ത്തകനെ കൊലപ്പെടുത്തിയാല്‍ തിരിച്ചടിക്കു സാധ്യത കൂടുതലാണെന്നും അങ്ങനെ മുസ്ലിംകളെ മുഴുവന്‍ എസ്.ഡി.പി.ഐയില്‍ ചേര്‍ക്കാമെന്നും ഒരു നേതാവ് പറഞ്ഞു. ചുണ്ടയില്‍ സി.പി.എം. സമ്മേളനത്തിന്റെ സംഘാടകസമിതി ഓഫീസ് തകര്‍ത്തതു പൂവത്തിന്‍കീഴിലെ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനാണ്. പിന്നീട് കണ്ണവം ടൗണിലെ സി.പി.എം. പതാക പലതവണ നശിപ്പിച്ചു. ആര്.എസ്.എസ്സി.പി.എം. സംഘര്‍ഷമുണ്ടാക്കി മുസ്ലിം ചെറുപ്പക്കാരെ എസ്.ഡി.പി.ഐയില്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം. അക്രമത്തിന് പിന്നിലെല്ലാം ആര്‍എസ്എസ് എന്ന് സിപിഎം നേതൃത്വത്തെ വിശ്വസിപ്പിക്കാനായെന്നും പ്രതികള്‍ പറയുന്നു.
ഈ പദ്ധതികള്‍ക്കുശേഷമാണു കണ്ണവത്തെ ഓട്ടോ ഡ്രൈവറെ മര്‍ദിക്കണമെന്നും അതിനായി കുറച്ചാളുകള്‍ വരണമെന്നും ശിവപുരം, കാക്കയങ്ങാട് ഭാഗത്തേക്കു ഫോണ്‍ വന്നത്. കണ്ണവത്തെ മഖാം ഉറൂസിനു കാമ്പസ് ഫ്രണ്ട് കെട്ടിയ ഫല്ക്സ് ഒരാള്‍ അഴിച്ചുവയ്ക്കുകയും പിന്നീട് ആ കാരണം പറഞ്ഞ് അവരെ മര്‍ദിക്കുകയും ചെയ്തു. ആര്.എസ്.എസുകാര്‍ പള്ളി പരിസരത്തു സംഘര്‍ഷമുണ്ടാക്കുമെന്നും ആ പേരില്‍ എസ്.ഡി.പി.ഐയില്‍ ആളെ കൂട്ടണമെന്നും കണ്ണവത്തെ ഒരു നേതാവ് പറഞ്ഞിരുന്നു.
സര്‍ജിക്കല്‍ ബ്ലേഡ് കൊണ്ട് വെട്ടാന്‍ പഠിപ്പിച്ച ക്ലാസില്‍ ഞങ്ങളും ഉണ്ടായിരുന്നു. കണ്ണൂരിലെ സി.പി.എം. പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു ലക്ഷ്യം. കണ്ണൂരില്‍ എസ്.ഡി.പി.ഐക്കാരെ ഇനി വെട്ടിയാല്‍ സി.പി.എമ്മിലെ ഒരു െസെബര്‍ പോരാളിയെ തിരിച്ചടിക്കാനും പദ്ധതിയുണ്ടായിരുന്നു”. എന്നിങ്ങനെയാണ് മൊഴികള്‍.
ശ്യാമപ്രസാദ് കൊലപാതകം നടത്തിയത് ഇങ്ങനെ- വെള്ളിയാഴ്ച രാവിലെ പ്രതികളിലൊരാളായ സമീര്‍ സുഹൃത്തിന്റെ കാറുമായി പാലയോട്ടെത്തി. അവിടെനിന്ന് ഷാഹിമിനെ കൂട്ടി കാക്കയങ്ങാട് വഴി പാറക്കണ്ടത്തെത്തി മുഹമ്മദിനെയും സലീമിനെയും കൂട്ടി വീണ്ടും കാക്കയങ്ങാട് എത്തി. പിന്നീട് പിഞ്ഞാണപ്പാറയിലുള്ള പേരാവൂര്‍ ഗവ: ഐ.ടി.ഐ പരിസരത്തെത്തിയ മുഹമ്മദ്, ശ്യാമപ്രസാദ് ക്ലാസില്‍ എത്തിയെന്ന് ഉറപ്പുവരുത്തി.
തുടര്‍ന്ന് നാലും പേരും കൂടി കാറില്‍ നിടുംപൊയില്‍ എത്തി ഭക്ഷണ സാധനങ്ങള്‍ വാങ്ങി മാനന്തവാടി ഭാഗത്തേക്ക് പോയി തിരിച്ചു വന്നു. ശ്യാമപ്രസാദ് ക്ലാസ് കഴിഞ്ഞു വരുന്ന സമയം കണക്കാക്കി നാലരയോടെ നിടുംപൊയില്‍ തലശേരി റോഡില്‍ കൊമ്മേരിക്ക് സമീപം ആളൊഴിഞ്ഞ ഭാഗത്തു കാര്‍ നിര്‍ത്തി. അല്പനേരം കഴിഞ്ഞ് ബൈക്കില്‍ ശ്യാമപ്രസാദ് വരുന്നത് കണ്ട സംഘം തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അപകടം മണത്ത ശ്യാമപ്രസാദ് വേഗത്തില്‍ ബൈക്കോടിച്ച് പോയി. എന്നാല്‍ പിന്തുടര്‍ന്ന സംഘം ബൈക്കിനെ മറികടന്ന് കാര്‍ മുന്നിലിട്ടു. നിയന്ത്രണം വിട്ട ബൈക്ക് റോഡിലേക്ക് മറിഞ്ഞു. ശ്യാമപ്രസാദ് എഴുന്നേറ്റ് ഓടിയെങ്കിലും പിന്തുടര്‍ന്ന അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുക ആയിരുന്നുവെന്നാണു പോലീസ് പറയുന്നത്.
Discussion about this post