ത്രിപുരയില്‍ സിപിഎം തെരഞ്ഞെടുപ്പ് പ്രചരണത്തിന് കേരളത്തില്‍ നിന്നുള്ള പ്രമുഖ നേതാക്കളാരും എത്തില്ല. കേന്ദ്ര നേതാക്കളെ അണി നിരത്തി റാലിയും മറ്റ് പ്രചരണ പരിപാടികളും ശക്തമാക്കുമെങ്കിലും സിപിഎം ഭരണത്തിലുള്ള കേരളത്തില്‍ നിന്ന് പ്രമുഖ നേതാക്കളാരും എത്താത്തത് ശ്രദ്ധേയമാണ്. പ്രചരണത്തിന് എത്തുന്ന നേതാക്കളുടെ പട്ടിക ത്രിപുര ഘടകം പുറത്തു വിട്ടിരുന്നു. ഇതില്‍ കേരള നേതാക്കളാരും ഇല്ല.
മുഖ്യമന്ത്രി മണിക് സര്‍ക്കാരാണ് പ്രചാരണം നയിക്കുക. അദ്ദേഹത്തിന്റെ റാലിയോടെ പ്രചരണത്തിന് നാളെ തുടക്കമാവുകയും ചെയ്യും. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ബിമല്‍ ബോസ്, സൂര്യകാന്ത് മിശ്ര, സുഭാഷണി അലി, വൃന്ദ കാരാട്ട്, മുഹമ്മദ് സലിം എന്നി കേന്ദ്ര നേതാക്കള്‍ പ്രചരണത്തിന് എത്തും. കോണ്‍ഗ്രസുമായി ത്രിപുരയില്‍ തെരഞ്ഞെടുപ്പ് നീക്ക്ുപോക്ക് വേണമെന്ന നിലപാടിലാണ് സിപിഎം ത്രിപുര ഘടകം. ഇതിന് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ എതിരാണ്. സീതാറാം യെച്ചൂരിയുടെ ബദല്‍ രേഖ തടഞ്ഞത് കേരളത്തില്‍ നിന്നുള്ള സിസി അംഗങ്ങളായിരുന്നു. ഈയൊരു സാഹചര്യം കൂടി കണക്കിലെടുത്താണ് കേരള നേതാക്കളെ മാ്റ്റി പട്ടിക പുറത്തുവിട്ടത് എന്നാണ് വിലയിരുത്തല്‍.
ബിജെപിയുമായി ശക്തമായ ഏറ്റുമുട്ടല്‍ നടക്കുന്ന സംസ്ഥാനമാണ് കേരളം. പിണറായിയെ ശക്തനായ മോദി വിരുദ്ധ നിലപാടുള്ള മുഖ്യമന്ത്രി എന്ന രീതിയില്‍ ഉയര്‍ത്തികാട്ടാന്‍ ചില ശ്രമങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ കേരളത്തേക്കാള്‍ മികച്ച ഭരണമാണ് ത്രിപുരയിലേത് എന്ന് പരോക്ഷമായ സീതാറാം യെച്ചൂരി ഇന്നലെ വ്യക്തമാക്കിയിരുന്നു.
ത്രിപുരയില്‍ ബിജെപിയാണ് സിപിഎമ്മിന്റെ പ്രധാന എതിരാളി. കോണ്‍ഗ്രസിനെയും, തൃണമൂല്‍ കോണ്‍ഗ്രസിനെയും നിര്‍വ്വീര്യമാക്കി വലിയ മുന്നേറ്റമാണ് ബിജെപി കാഴ്ച വെക്കുന്നത്. ഇതിനെ ചെറുക്കാന്‍ ചില നീക്കുപോക്കുകള്‍ ആവശ്യമാണെന്ന് ത്രിപുര സിപിഎം നേതാക്കള്‍ കരുതുന്നുണ്ട്.
അതേസമയം ത്രിപുരയില്‍ ഭരണം പിടിക്കുമെന്ന അവകാശവാദവുമായാണ് ബിജെപി പ്രചരണം നടത്തുന്നത്. ആദിവാസി ഗോത്രമേഖലയില്‍ ബിജെപി കാര്യമായ സ്വാധീനം നേടിയിട്ടുണ്ട്.
Discussion about this post