പത്തനംതിട്ട സ്വദേശിനിയായ ഹിന്ദു പെണ്‍കുട്ടിയെ മതം മാറ്റി ഐഎസ് അടിമയാക്കി സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ പോലിസ് നിര്‍ണായക തെളിവുകള്‍ കണ്ടെത്തി. പ്രതി ബംഗളൂരുവില്‍ താമസിച്ചിരുന്ന സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. പ്രതിക്ക് വ്യാജ ആധാര്‍ കാര്‍ഡ് ഉണ്ടെന്ന് പോലിസ് പറയുന്നു. ഇതുപയോഗിച്ചാണ് പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചത്. തെളിവുകള്‍ ഉള്‍പ്പെടുത്തി ഈ മാസം 29ന് പോലിസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
റിയാസ് എന്നയാള്‍ അസ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വിവാഹം ചെയ്തുവെന്നും പിന്നീട് സൗദിയില്‍ നിന്ന് സിറിയയിലേക്ക് ഐഎസിന് വില്‍ക്കാന്‍ ശ്രമിച്ചുവെന്നുമാണ് കേസ്.് കേസുമായി ബന്ധപ്പെട്ട് പറവൂര്‍ സ്വദേശികളായ രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
ഞെട്ടിക്കുന്ന ആരോപണങ്ങളാണ് പെണ്‍കുട്ടി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മുഖ്യപ്രതി റിയാസ് നിലവില്‍ സൗദി അറേബ്യയിലാണ്.
പറവൂര്‍ പെരുവാരം മന്ദിയേടത്ത് ഫയാസ് (23), മാഞ്ഞാലി തലക്കാട്ട് സിയാദ് (48) എന്നിവരെയാണ് പോലിസ് പിടികൂടിയത്. ഗുജറാത്തില്‍ താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശിയായ യുവതിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്നാണു കേസ്. വീടുകള്‍ റെയ്ഡ് ചെയ്താണ് ഇരുവരെയും പിടികൂടിയത്. മൊബൈല്‍ ഫോണടക്കം പിടിച്ചെടുത്തിട്ടുണ്ട്. ഇരുവരെയും ചോദ്യം ചെയ്തു വരികയാണ്. നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണു സൂചന.
കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിന്റെ അടുത്ത ബന്ധുവാണു ഫയാസ്. യുവതിയെ മാഞ്ഞാലില്‍ താമസിപ്പിക്കുന്നതിനു സഹായം നല്‍കിയതു സിയാദാണ്. മുഹമ്മദ് റിയാസ് ഇപ്പോള്‍ വിദേശത്താണ്. ഹിന്ദു മതത്തില്‍ നിന്നു നിര്‍ബന്ധിച്ചു മതം മാറ്റിയശേഷം വ്യാജവിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി സൗദി അറേബ്യയിലേക്കു കൊണ്ടുപോയി. പിന്നീടു സിറിയയിലേക്കു കടത്താന്‍ ശ്രമിച്ചതായി ചൂണ്ടിക്കാട്ടി യുവതി ഹൈക്കോടതില്‍ ഹര്‍ജി നല്‍കിയിരുന്നു. ഐഎസിനു ലൈംഗിക അടിമയാക്കാനായിരുന്നു ശ്രമമെന്നാണു പരാതി.
സിറിയയിലേക്കു കടത്താന്‍ ശ്രമിക്കുന്നതായി അറിഞ്ഞ യുവതി പിതാവിനെ വിവരം അറിയിച്ചു. സൗദിയിലുള്ള സുഹൃത്തു മുഖേനയാണ് ഇന്ത്യയിലേക്കു രക്ഷപ്പെട്ടതെന്നു ഹര്‍ജിയില്‍ പറയുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരം യുവതിയുടെ മൊഴിയെടുത്തശേഷമാണു കേസെടുത്തത്. കണ്ണൂര്‍ സ്വദേശികളായ നാലുപേരും ബെംഗളൂരുവിലുള്ള ഒരു സ്ത്രീയും രണ്ട് അഭിഭാഷകരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
2014ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന സമയത്താണ് മുഹമ്മദ് റിയാസിനെ യുവതി പരിചയപ്പെടുന്നത്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് രഹസ്യമായി ചിത്രീകരിച്ചു. ഇതുകാട്ടി ഭീഷണിപ്പെടുത്തിയാണ് മതം മാറ്റത്തിന് പ്രേരിപ്പിച്ചത്. പിന്നീട് മാതാപിതാക്കള്‍ യുവതിയെ ഗുജറാത്തിലേക്ക് കൊണ്ടുപോയി. മുഹമ്മദ് റിയാസ് ഹൈകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കിയതിനെത്തുടര്‍ന്ന് ഹൈകോടതിയിലെത്തിയ യുവതി മുഹമ്മദ് റിയാസിനോടൊപ്പം പോകണമെന്ന് അറിയിച്ചു. തുടര്‍ന്ന് ഇവര്‍ ബന്ധുവായ ഫയാസിന്റെ പറവൂരിലെ വീട്ടിലും പിന്നീട് മാഞ്ഞാലിയിലെ വാടകവീട്ടിലുമായി കുറച്ചുനാള്‍ താമസിച്ചു. തുടര്‍ന്നാണ് ഇരുവരും സന്ദര്‍ശനവിസയില്‍ സൗദിയിലേക്ക് പോയത്.
കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച് എന്‍ഐഎ പോലിസില്‍ നിന്ന് പ്രാഥമിക വിവരങ്ങള്‍ തേടിയതോടെയാണ് ഇത്.
Discussion about this post