തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണം സംബന്ധിച്ച സിബിഐ നാളെ കേസ് രജിസ്റ്റര്‍ ചെയ്യും. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുക. ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി.
ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന സഹോദരന് ശ്രീജിത്തിനോട് ഈ വിവരം സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജന്, പി.ടി.എ.റഹീം എംഎല്‍എ, മുന്‍ എംഎല്‍എ വി.ശിവന്‍കുട്ടി എന്നിവര്‍ ശ്രീജിത്തിന്റെ സമരസ്ഥലത്ത് എത്തിയാണ് അന്ന് സിബിഐ അന്വേഷണം സംബന്ധിച്ച വിവരം അറിയിച്ചത്.
എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ അറിയിപ്പ് ലഭിച്ച ശേഷമേ സമരം അവസാനിപ്പിക്കുകയുള്ളുവെന്നായിരുന്നു ശ്രീജിത്തിന്റെ നിലപാട്. ശ്രീജിത്തിന്റെ സമരം 775 ദിവസങ്ങള്‍ പിന്നിട്ടു.2014 മേയ് 21നായിരുന്നു ശ്രീജിവിന്റെ മരണം. മോഷണക്കുറ്റം ആരോപിച്ചാണ് ശ്രീജിവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ശ്രീജിവിന്റെ മരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ശ്രീജിത്ത് സമരം തുടങ്ങിയത്.
Discussion about this post