മലപ്പുറം: വിവാഹബന്ധത്തിൽ നിന്ന് പിൻമാറിയതിന്റെ വൈരാഗ്യത്തിൽ യുവതിയുടെ വീടിന് നേരെ വെടിയുതിർത്ത് യുവാവ്. കോട്ടയ്ക്കൽ സ്വദേശിയായ അബു താഹിറാണ് ആക്രമണം നടത്തിയത്.ഇന്നലെ രാത്രിയാണ് ഇയാൾ എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തത്. മൂന്ന് തവണ വെടിയുതിർത്ത് ഇയാൾ യുവതിയയെും വീട്ടുകാരെയും ഭീഷണിപ്പെടുത്തുകയായിരുന്നു.
ആക്രമണത്തിൽ വീടിന്റെ ജനൽചില്ലുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് യുവാവിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. യുവാവിന്റെ സ്വഭാവദൂഷ്യം മനസിലാക്കിയ യുവതി,വിവാഹത്തിൽ നിന്ന് പിൻമാറുകയായിരുന്നു. ഇതേ തുടർന്ന് യുവാവ് പെൺകുട്ടിയെയും വീട്ടുകാരെയും ഭീഷണിപ്പെടുത്തിയിരുന്നു.
Discussion about this post