ന്യൂഡൽഹി: 18ാമത് ലോകസഭയുടെ സ്പീക്കറായി ഓംബിർല. സ്പീക്കർ തിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചു. എൻഡിഎയുടെ സ്പീക്കർ സ്ഥാനാർത്ഥിയാണ് ഓംബിർല.
ഭരണപക്ഷത്തെ മുഴുൻ എംപിമാരുടെയും പിന്തുണ ലഭിച്ചതോടെയാണ് വീണ്ടും സ്പീക്കറായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ഇൻഡി സംഖ്യത്തിന്റെ സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് എംപിയായിരുന്നു ഓംബിർലയുടെ എതിർ സ്ഥാനാർത്ഥി.ശബ്ദവോട്ടായിട്ടായിരുന്നു സ്പീക്കർ തിരഞ്ഞെടുപ്പ്.
സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഓം ബിർലയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. പിന്നാലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും അഭിനന്ദിച്ചു. വിജയിച്ചതിന് പിന്നാലെ ഓംബിർലയെ സ്പീക്കറുടെ ചെയറിലേക്ക് പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, പാർലമെന്ററികാര്യ മന്ത്രി കിരൺ റിജ്ജുജു എന്നിവർ ചേർന്ന് അനുഗമിച്ചു. 17ാമത് ലോക്‌സഭയിലും ഓംബിർല ആയിരുന്നു സ്പീക്കർ. മൂന്ന് തവണ എംപി ആയ നേതാവാണ് ഓംബിർല.
Discussion about this post