Thursday, January 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കിണർ വൃത്തിയാക്കാം അപകടം കൂടാതെ; മാസ് കാണിക്കാൻ ചാടി കയറി കിണറ്റിലിറങ്ങല്ലേ, മുൻകരുതലില്ലെങ്കിൽ ദുരന്തത്തിൽ കലാശിക്കും

by Brave India Desk
Jun 26, 2024, 12:18 pm IST
in Kerala, Lifestyle
Share on FacebookTweetWhatsAppTelegram

കിണറില്ലാത്ത വീടുകൾ നാട്ടിൻപുറങ്ങളിൽ കുറവായിരിക്കും. ഭൂമി കുഴിച്ച് നീരുറവയ്ക്ക് ചുറ്റും നല്ല ചെങ്കല്ല് കൊണ്ടോ കോൺക്രീറ്റ് വളയങ്ങൾ കൊണ്ടോ കെട്ടിയുണ്ടാക്കിയ നിറയെ വെള്ളമുള്ള കിണറുകൾ വീടിനരികെ ഉള്ളത് വലിയ ആശ്വാസം തന്നെയാണ്. എന്നാൽ ഇങ്ങനെ ഉണ്ടാക്കി വെള്ളം ഊറ്റിയെടുത്താൽ മാത്രം മതിയോ. പോരാ.. കിണർ കാലങ്ങളോളം നിലനിൽക്കാനും നല്ല ശുദ്ധമായ ജലം ലഭിക്കാനും ഇടയ്ക്കിടെ വൃത്തിയാക്കണം. അപകടം പിടിച്ച പണി തന്നെയാണ് ഇതിനെന്ന് സംശയമേയില്ല.വേനൽക്കാലമാണ് കിണർ വൃത്തിയാക്കാൻ ഏറ്റവും സുരക്ഷിതം.

കിണർ വൃത്തിയാക്കാൻ ഇറങ്ങുന്നവർ ശ്വാസം കിട്ടാതെ അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. അതുകൊണ്ട് തന്നെ വിദഗ്ധർ അല്ലാത്ത ആരും കിണറ്റിലറങ്ങാനുള്ള സാഹസം കാണിക്കരുതെന്ന് സാരം. മുൻകരുതലുകൾ ഇല്ലാതെ കിണറ്റിൽ ഇറങ്ങുന്നത് അപകടത്തിനിടയാക്കും. ആഴം കുറവുള്ള കിണറാണെങ്കിലും ഓക്‌സിജന്റെ സാന്നിധ്യമില്ലാത്തവയാവും ഏറെയും. ഇറങ്ങുന്നതിനു മുൻപു കിണറ്റിൽ വായുസഞ്ചാരമുണ്ടോയെന്നു പരിശോധന നടത്തി ഉറപ്പാക്കണം. കിണറ്റിൽ വായുസഞ്ചാരമുണ്ടെങ്കിലും കാർബൺ മോണോക്‌സൈഡ് പോലെയുള്ള വിഷവാതകത്തിന്റെ സാന്നിധ്യവും അപകടം വരുത്തിവയ്ക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.

Stories you may like

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ് അറസ്റ്റിൽ

1921 ഹിന്ദു വംശഹത്യ ; മലപ്പുറത്തെ മഹാകുംഭമേള തടസ്സപ്പെടുത്താൻ ചിലർ ശ്രമിക്കുമ്പോൾ വീണ്ടും ശ്രദ്ധനേടി കലാമണ്ഡലം കല്യാണികുട്ടിയമ്മയുടെ ജീവിതം

കാർബൺ മോണോക്‌സൈഡ് വാതകത്തിന്റെ സാന്നിധ്യം മുൻകൂട്ടി അറിയാൻ താരതമ്യേന ബുദ്ധിമുട്ടുണ്ട്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന തരം മോട്ടോറുകൾ ഉപയോഗിക്കുന്ന കിണറുകളിൽ കാർബൺ മോണോക്‌സൈഡിന്റെ സാന്നിധ്യത്തിനു സാധ്യതയേറെയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇത്തരം കിണറുകളിൽ പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെ ഇറങ്ങരുതെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. കാർബൺ മോണോക്‌സൈഡ് ശ്വസിക്കുന്നതോടെ കിണറ്റിൽ കുഴഞ്ഞു വീഴുന്നവരെ നിശ്ചിത സമയത്തിനുള്ളിൽ പുറത്തെത്തിച്ച് ചികിത്സ നൽകിയില്ലെങ്കിൽ മരണം വരെ സംഭവിക്കാം

നിരന്തരം ഉപയോഗിക്കുന്ന കിണറാണെങ്കിലും ആറ് മാസം കൂടുമ്പോൾ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ചു വൃത്തിയാക്കുന്നതു നല്ലതാണ്. മഴക്കാലം തീരാറാകുമ്പോഴും വേനൽക്കാലത്തിന്റെ ആരംഭത്തിലും കിണർ വൃത്തിയാക്കാം. കിണർ വൃത്തിയാക്കിയ ശേഷം വെള്ളം ഉപയോഗിക്കുന്നതിനു മുമ്പ് കുറച്ച് സാമ്പിളെടുത്ത് ഒരു ലാബറട്ടറിയിൽ പരിശോധനയ്ക്കു നൽകുന്നത് നല്ലതാണ്

ആദ്യം കിണറിൽ ഉള്ള വെള്ളം മുഴുവൻ വറ്റിക്കണം. തുടർന്ന് കിണറിനകത്തുള്ള ഇലകൾ, ചെളി തുടങ്ങിയ മാലിന്യങ്ങളെല്ലാം കളഞ്ഞ്, വൃത്തിയാക്കണം. അപ്പോഴെയ്ക്കും കിണറിൽ പുതിയ വെള്ളം ഊറിവന്നിട്ടുണ്ടാകും. ഈ വെള്ളം ശുദ്ധീകരിച്ച ശേഷം മാത്രമേ ഉപയോഗിക്കാവൂ. ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ശുദ്ധീകരിക്കാം. 1000 ലിറ്റർ വെള്ളത്തിൽ 2.5 ഗ്രാം മുതൽ 5 ഗ്രാം വരെ ബ്ലീച്ചിങ് പൗഡർ ലയിപ്പിക്കുക. ഇത് അര മണിക്കൂറെങ്കിലും അനക്കാതെ വയ്ക്കണം. അതു കഴിഞ്ഞ് കാണുന്ന തെളിഞ്ഞ വെള്ളം മാത്രമെടുത്ത് കിണറിലേക്ക് ഒഴിക്കാം. തുടർന്ന് തൊട്ടി കിണറിനകത്ത് ഇട്ട് വെള്ളം ഇളക്കുക. ഈ പ്രക്രിയ എല്ലാം കഴിഞ്ഞ് ചുരുങ്ങിയത് 12 മണിക്കൂർ കഴിഞ്ഞു മാത്രമെ വെള്ളം വീട്ടാവശ്യത്തിനായി എടുക്കാവൂ.

കിണർ വൃത്തിയാക്കിയ ശേഷം ചിരട്ട കത്തിച്ച് വെള്ളത്തിലേക്ക് ഇടുന്നത് പണ്ടുകാലം മുതൽ ഉള്ള പതിവാണ്. ഇലകളും മറ്റും വീണ് ചില കിണറുകളിലെ വെള്ളത്തിനു നിറമുണ്ടാകും. ഈ നിറത്തെ ആഗിരണം ചെയ്യാനുള്ള കഴിവ് ചിരട്ട കരിക്ക് ഉണ്ട്. ചുണ്ണാമ്പ് കലക്കിയോ കിഴി കെട്ടിയോ ഇടുന്ന രീതിയും ഉണ്ട്. ചില വെള്ളത്തിന് അമ്ലത്വഘടകങ്ങൾ കൂടുതലുണ്ടാകും. ഇതു കാരണം വെള്ളത്തിന് പുളി രസവും അനുഭവപ്പെടാം. ഈ അമ്ലത്വ ഘടകത്തെ നിർവീര്യമാക്കാനാണ് ചുണ്ണാമ്പ് ഉപയോഗിക്കുന്നത്.

Tags: WELL CLEANINGകിണർ വൃത്തിയാക്കൽകിണർ
Share1TweetSendShare

Latest stories from this section

ശബരിമലയിൽ ‘ആടിയ നെയ്യ്’ വിൽപ്പനയിൽ 2 മാസത്തിൽ മാത്രം 35 ലക്ഷം രൂപയുടെ തട്ടിപ്പ് ; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

ശബരിമലയിൽ ‘ആടിയ നെയ്യ്’ വിൽപ്പനയിൽ 2 മാസത്തിൽ മാത്രം 35 ലക്ഷം രൂപയുടെ തട്ടിപ്പ് ; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

56 ദിവസത്തെ മുറജപത്തിന് ഇന്ന് സമാപനം ; പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഇന്ന് ലക്ഷദീപം ; ആറുവർഷത്തിലൊരിക്കൽ വരുന്ന അപൂർവ്വ ദൃശ്യവിരുന്ന്

56 ദിവസത്തെ മുറജപത്തിന് ഇന്ന് സമാപനം ; പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഇന്ന് ലക്ഷദീപം ; ആറുവർഷത്തിലൊരിക്കൽ വരുന്ന അപൂർവ്വ ദൃശ്യവിരുന്ന്

കുംഭമേളക്കെതിരെ സർക്കാർ ; ഒരുക്കങ്ങൾ തടഞ്ഞു

കുംഭമേളക്കെതിരെ സർക്കാർ ; ഒരുക്കങ്ങൾ തടഞ്ഞു

മലബാർ സുൽത്താനായി’ വാരിയംകുന്നൻ; നിലമ്പൂർ പാട്ടുത്സവത്തിലെ റാപ് ഗാനത്തിനെതിരെ ബിജെപി പ്രതിഷേധം

മലബാർ സുൽത്താനായി’ വാരിയംകുന്നൻ; നിലമ്പൂർ പാട്ടുത്സവത്തിലെ റാപ് ഗാനത്തിനെതിരെ ബിജെപി പ്രതിഷേധം

Discussion about this post

Latest News

കരസേനാ ദിനം 2026 ; ഇന്ത്യൻ സൈന്യത്തിന്റെ ധൈര്യത്തിനും ത്യാഗത്തിനും അഭിവാദ്യങ്ങൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

കരസേനാ ദിനം 2026 ; ഇന്ത്യൻ സൈന്യത്തിന്റെ ധൈര്യത്തിനും ത്യാഗത്തിനും അഭിവാദ്യങ്ങൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റല്ല, ചെന്നൈയുടെ ലക്ഷ്യം മറ്റൊന്ന്; സഞ്ജു സാംസൺ – സിഎസ്കെ ട്രേഡിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഹനുമ വിഹാരി

ക്രിക്കറ്റല്ല, ചെന്നൈയുടെ ലക്ഷ്യം മറ്റൊന്ന്; സഞ്ജു സാംസൺ – സിഎസ്കെ ട്രേഡിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഹനുമ വിഹാരി

ഇറാൻ വ്യോമ പാത ഒഴിവാക്കും ; വിമാനയാത്രകളിൽ കാലതാമസം നേരിടുമെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പുമായി എയർ ഇന്ത്യയും ഇൻഡിഗോയും

ഇറാൻ വ്യോമ പാത ഒഴിവാക്കും ; വിമാനയാത്രകളിൽ കാലതാമസം നേരിടുമെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പുമായി എയർ ഇന്ത്യയും ഇൻഡിഗോയും

എബി ഡി വില്ലിയേഴ്സിനെ വീഴ്ത്തിയ മിസ്റ്ററി സ്പിന്നർ പടിയിറങ്ങുന്നു, 31-ാം വയസ്സിൽ ക്രിക്കറ്റിനോട് വിടപറഞ്ഞ് മുൻ കെകെആർ താരം

എബി ഡി വില്ലിയേഴ്സിനെ വീഴ്ത്തിയ മിസ്റ്ററി സ്പിന്നർ പടിയിറങ്ങുന്നു, 31-ാം വയസ്സിൽ ക്രിക്കറ്റിനോട് വിടപറഞ്ഞ് മുൻ കെകെആർ താരം

ഡൽഹി പോലീസും ലോറൻസ് ബിഷ്‌ണോയി സംഘവും തമ്മിൽ ഏറ്റുമുട്ടൽ ; രണ്ട് പേർ അറസ്റ്റിൽ

ഡൽഹി പോലീസും ലോറൻസ് ബിഷ്‌ണോയി സംഘവും തമ്മിൽ ഏറ്റുമുട്ടൽ ; രണ്ട് പേർ അറസ്റ്റിൽ

ഐസിസി റാങ്കിംഗിൽ ഇന്ത്യൻ വിസ്മയം, ആദ്യ 11-ൽ 5 ഇന്ത്യക്കാർ; ഇതാണ് ലോകത്തിലെ ഏറ്റവും കരുത്തരായ ടോപ്പ് 5

ഐസിസി റാങ്കിംഗിൽ ഇന്ത്യൻ വിസ്മയം, ആദ്യ 11-ൽ 5 ഇന്ത്യക്കാർ; ഇതാണ് ലോകത്തിലെ ഏറ്റവും കരുത്തരായ ടോപ്പ് 5

യുഎസ് സൈനിക നടപടിക്ക് സാധ്യത ; വ്യോമാതിർത്തി അടച്ച് ഇറാൻ

യുഎസ് സൈനിക നടപടിക്ക് സാധ്യത ; വ്യോമാതിർത്തി അടച്ച് ഇറാൻ

ധോണിയും പന്തും ഉൾപ്പടെ കേമന്മാർക്ക് സാധിക്കാത്തത്, ചരിത്രം കുറിച്ച് കെ എൽ രാഹുൽ;  റെക്കോഡ് നേട്ടവുമായി താരം

ധോണിയും പന്തും ഉൾപ്പടെ കേമന്മാർക്ക് സാധിക്കാത്തത്, ചരിത്രം കുറിച്ച് കെ എൽ രാഹുൽ; റെക്കോഡ് നേട്ടവുമായി താരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies