തിരുവനന്തപുരം: വിവാഹമോചനം നേടി മൂന്നാം നാൾ യുവതി ജീവനൊടുക്കി. തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സംഭവം. മുൻ ഭർത്താവ് നഗ്നചിത്രമെടുത്ത് പ്രചരിപ്പിച്ചതിൽ മനംനൊന്താണ് ആത്മഹത്യ. മുൻ ഭർത്താവിന്റെ നിരന്തരപീഡനത്തെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യ കുറിപ്പിൽ ആരോപിക്കുന്നുണ്ട്.
മകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിന് പോക്‌സോ കേസിലും പ്രതിയാണ് മുൻ ഭർത്താവ്. കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിയ്ക്ക് ഇയാളിൽ നിന്നും വിവാഹമോചനം ലഭിച്ചത്. ഇതിന് പിന്നാലെ മകളുമൊത്ത് മണികണ്‌ഠേശ്വരത്ത് താമസിച്ചുവരികയായിരുന്നു. എന്നാൽ തിങ്കളാഴ്ച രാത്രിയോടെ വീട്ടിൽ അതിക്രമിച്ചെത്തിയ ഭർത്താവ് യുവതിയെ ക്രൂരമായി മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. പിന്നാലെ യുവതി ജീവനൊടുക്കുകയായിരുന്നു.
Discussion about this post