പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ബിജെപി ഭരണം ഒഴിവാക്കാന്‍ കോണ്‍ഗ്രസ് സിപിഎമ്മിനെ സമീപിച്ചുവെന്ന് റിപ്പോര്‍ട്ട്. ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിയ്ക്ക് ചെയര്‍ പേഴ്‌സണ്‍ പദവി ലഭിക്കുന്നത് ഒഴിവാക്കാനുള്ള നീക്കത്തിന് പക്ഷേ സിപിഎം പച്ചക്കൊടി കാട്ടിയില്ല. ഈ സാഹചര്യത്തില്‍ അവിശ്വാസ പ്രമേയത്തിലൂടെ ബിജെപി ചെയര്‍പേഴ്‌സണനെ പുറത്താക്കാനായിരുന്നു കോണ്‍ഗ്രസ് സിപിഐഎമ്മിനെ സമീപിച്ചത്.
പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ബിജെപി ചെയര്‍പേഴ്‌സനെ പുറത്താക്കാന്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് സിപിഎം നിലപാട് എടുത്തു. അതു നിലവിലെ രാഷ്ട്രീയ നയത്തിനു വിഘാതമാണെന്ന് യുവ നേതാവും എംപിയുമായ എം.ബി. രാജേഷ് എം.പി. വ്യക്തമക്കിയതായാണ് റിപ്പോര്‍ട്ടുകള്‍
ഭൂരിപക്ഷമില്ലാത്ത ബിജെപിയെ അട്ടിമറിക്കാന്‍ സിപിഐഎമ്മുമായി സഖ്യം രൂപീകരിക്കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനം. മുനിസിപ്പാലിറ്റിയുടെ അധ്യക്ഷസ്ഥാനത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ സിപിഐഎം പിന്തുണയോടെ വിജയിപ്പിക്കാം. ബിജെപിക്ക് മുനിസിപ്പാലിറ്റി ഭരിക്കാന്‍ ആവശ്യമായ ഭൂരപക്ഷം പോലുമില്ലെന്നും ഇതു സംബന്ധിച്ച നീക്കത്തിന് നേതൃത്വം നല്‍കിയ ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു.
2015 നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പാലക്കാട് മുനിസിപ്പാലിറ്റിയില്‍ 52 വാര്‍ഡുകളില്‍ 24 സീറ്റുകളാണ് ബിജെപി നേടിയത്. യുഡിഎഫിനും എല്‍ഡിഎഫിനും കൂടി 26 സീറ്റും കിട്ടിയിരുന്നു. ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് യുഡിഎഫും എല്‍ഡിഎഫും ബിജെപിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. ത്രികോണ മത്സരത്തില്‍ ബി.ജെ.പിയുടെ പ്രമീള ശശിധരന്‍ ചെയര്‍പേഴ്‌സണായി തിരെഞ്ഞടുക്കപ്പെടുക്കയായിരുന്നു.
Discussion about this post