കൊല്ലം:ബിനോയ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കോടിയേരി ബാലകൃഷ്ണന് നേരത്തെ അറിവുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. സംഭവത്തില്‍ പരാതിക്കാരനായ രാഹുല്‍ കൃഷ്ണയുടെ ഭാര്യപിതാവ് രാജേന്ദ്രന്‍ നായരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഏഷ്യാനെറ്റ് ന്യൂസാണ് ഇത് സംബന്ധിച്ച ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
ഇടപാടുകള്‍ എത്രയും പെട്ടെന്ന് തീര്‍ത്തില്ലെങ്കില്‍ നിയമനടപടികളിലേക്ക് കടക്കുമെന്ന് രാഹുല്‍ കൃഷ്ണയും താനും കോടിയേരിയെ നേരില്‍ കണ്ട് അറിയിച്ചിരുന്നുവെന്ന് രാജേന്ദ്രന്‍ നായര്‍ പറഞ്ഞു.തിരുവനന്തപുരത്ത് വച്ചായിരുന്നു കൂടിക്കാഴ്ച. നോക്കാം…. എന്നായിരുന്നു അപ്പോള്‍ കോടിയേരി പറഞ്ഞതെന്നും രാജേന്ദ്രന്‍ നായര്‍ വ്യക്തമാക്കുന്നു.
ഇതോടെ വിഷയം പാര്‍ട്ടിയില്‍ ഉന്നയിക്കാതിരുന്നത് സിപിഎമ്മിനകത്ത് കോടിയേരിക്കെതിരെ ചോദ്യം ഉയരുന്നതിന് ഇടയാക്കും. എല്ലാം മകന്‍ പറയും എന്ന് പറഞ്#് കോടിയേരി പ്രതികരണങ്ങളില്‍ നിന്ന് ഒഴിഞ്ഞു നിന്നിരുന്നു. കേന്ദ്ര നേതൃത്വത്തില്‍ ഒരു വിഭാഗവും കോടിയേരിയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post