തിരുവനന്തപുരം: എക്സൈസ് മന്ത്രി കെ.ബാബുവിന് 10 കോടി രൂപ കോഴ നല്‍കിയെന്ന ബാര്‍ അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ രഹസ്യ മൊഴി പുറത്തായി. ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസ് കുറയ്ക്കുന്നതിന് വേണ്ടിയാണ് കോഴ നല്‍കിയതെന്നും രമേശ് കോടതിയില്‍ നല്കിയ മൊഴിയില്‍ പറയുന്നു.
കൃഷ്ണദാസ് എന്ന ബാറുടമയാണ് ബാബുവിന് പണം നല്‍കിയത്. ബാര്‍ അസോസിയേഷന് പിരിച്ചെടുത്ത തുകയാണിത്. ഓരോ വര്‍ഷവും ഇത്തരത്തില്‍ മന്ത്രി ബാബുവിന് പണം നല്‍കാറുണ്ട്. 10 കോടി കോഴ നല്കിയതു കൊണ്ടാണ് ലൈസന്‍സ് ഫീസ് 30 ലക്ഷത്തില്‍ നിന്ന് 23 ലക്ഷമായി കുറച്ചതെന്നും ബിജു രമേശിന്റെ മൊഴിയില്‍ പറയുന്നു. ബിയര്‍, വൈന്‍ ലൈസന്‍സ് നല്‍കുന്നതിന് 11 ലക്ഷം രൂപ ബാബു ആവശ്യപ്പെട്ടു.
കെ.എം.മാണി അഞ്ചു കോടി രൂപയാണ് ആവശ്യപ്പെട്ടുവെന്ന് ബാര്‍ അസോസിയേഷന് പ്രസിഡന്റ് രാജ്കുമാര് ഉണ്ണി അസോസിയേഷന്റെ യോഗത്തില്‍ പറഞ്ഞതായും മൊഴിയിലുണ്ട്. 201213ലെ ബഡ്ജറ്റിന് മുന്‍പുള്ള യോഗത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം ബാര്‍ അസോസിയേഷന് രാജ്കുമാര് ഉണ്ണി, എലഗന്‍സ് ബാര്‍ ഉടമ ബിനോയ് എന്നിവരും പങ്കെടുത്തുവെന്നും ബിജുവിന്റെ മൊഴിയില്‍ ആരോപിക്കുന്നു.
മൂന്നു ഘട്ടങ്ങളിലായി ഒരു കോടി രൂപ മാണിക്ക് നല്കി. ഇതില്‍ 50 ലക്ഷം രൂപ മാണിയുടെ പാലായിലുള്ള വസതിയില്‍ വച്ച് കൈമാറിയതെന്നും ബിജു രമേശ് ആരോപിക്കുന്നു. ഇതോടൊപ്പം ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറിനും പണം നല്‍കിയെന്ന് മൊഴിയിലുണ്ട്.
Discussion about this post