ബീഹാര്‍:ബീഹാറിലെ മൂന്ന് ജില്ലകളില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ കൊടുങ്കാറ്റിനെ തുടര്‍ന്ന് 32 പേര് മരിച്ചു.80 ലേറെ പേര്‍ക്ക് പരിക്കേറ്റു.പൂര്‍നീയ, ബഗല്‍പൂര്‍, മധേപുരി എന്നീ ജില്ലകളിലാണ് കൊടുംങ്കാറ്റ് ഉണ്ടായത്. മരണസംഖ്യസ്ഥിരീകരിച്ചത് ബീഹാര്‍ സര്‍ക്കാറാണ്. ചൊവ്വാഴ്ച രാത്രിയിലാണ് ശക്തമായ കൊടുങ്കാറ്റ് ഉണ്ടായത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ നാലുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഹെലികോപ്റ്ററില്‍ ദുരിത ബാധിത മേഖലയില്‍ നിരീക്ഷണം നടത്തി. സ്ഥിതിഗതികളെല്ലാം മനസിലാക്കിക്കൊണ്ടിരിക്കുകയാണെന്നും അനുയോജ്യമായ നടപടികള്‍ എടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post