തിരുവനന്തപുരം: ഫോണ്‍ കെണി കേസില്‍ മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെ കുറ്രവിമുക്തനാക്കി. തിരുവന്തപുരം സിജെഎം കോടതിയുടേതാണ് വിധി. പരാതിയില്ലെന്ന മാധ്യമപ്രവര്‍ത്തകയുടെ നിലപാട് കോടതി അംഗീകരിച്ചു. ്‌തേ സമയം കേസ് ഒത്തു തീര്‍പ്പാക്കരുതെന്ന പൊതുപ്രവര്‍ത്തകയുടെ ഹര്‍ജി കോടതി തള്ളി
കേസ് തീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട് തൈക്കാട് സ്വദേശിനിയായ പൊതുപ്രവര്‍ത്തക മഹാലക്ഷ്മി കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് ആരോപണമുന്നയിച്ച ചാനല്‍ പ്രവര്‍ത്തക കഴിഞ്ഞ ദിവസം കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
ശശീന്ദ്രനെതിരെ തെളിവുകളില്ല എന്ന് കോടതി പറഞ്ഞു. പരാതിക്കാരിയായ യുവതി മൊഴി നല്‍കുമ്പോള്‍ എല്ലാം നിഷേധിച്ചു. ആദ്യം പറഞ്ഞ പീഡിപ്പിച്ചുവെന്ന പരാതി യുവതി നിഷേധിച്ചിരുന്നു. ഒപ്പം ഫോണ്‍ വിളിച്ചത് ശശീന്ദ്രന്‍ തന്നെയാണോ എന്ന് തനിക്ക് ഉറപ്പില്ലെന്നും യുവതി പറഞ്ഞു. ഇതെല്ലാം പരിഗണിച്ചാണ് ശശീന്ദ്രനെ കുറ്രവിമുക്തനാക്കുന്നതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഹൈക്കോടതിയില്‍ നിലനിന്നിരുന്ന കേസ് ഒത്തുതീര്‍പ്പാക്കിയിരുന്നു.
മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് ശശീന്ദ്രന്‍. ശശീന്ദ്രന് പകരം മന്ത്രിയായ എന്‍സിപിയുടെ മറ്റൊരു എംഎല്‍എ തോമസ്ചാണ്ടിക്കും കായല്‍ കൈയേറ്റ വിവാദത്തെ തുടര്‍ന്ന് രാജിവെക്കേണ്ടി വന്നിരുന്നു.
വിധിയില്‍ സന്തോഷമെന്ന് എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു. മന്ത്രിസ്ഥാനത്തേക്കുള്ള മടങ്ങിവരവിന് തടസ്സമില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡണ്ട് പി.കെ പീതാംബരന്‍ മാസ്റ്ററും പറഞ്ഞു
Discussion about this post