ശ്രീനഗര്‍: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ചാവേര്‍ ആക്രമണത്തിന് പുറപ്പെട്ട ഐഎസ് അനുഭാവിയായ പെണ്‍കുട്ടി പിടിയില്‍ലെന്ന് പോലീസ്. പൂനൈയില്‍ നിന്നുള്ള കൗമാരക്കാരിയായ ചാവേര്‍ എത്തുമെന്ന് ഇന്റലിജന്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പൂനയില്‍ നിന്നുള്ള സാദിയ അന്‍വര്‍ ഷെയ്ഖ് എന്ന 18 കാരി പിടിയിലാകുകയായിരുന്നു. പൂനയില്‍ നിന്നും എത്തിയ 18 വയസ്സുള്ള പെണ്‍കുട്ടിയെ കണ്ടപ്പോള്‍ പോലീസ് ഒട്ടും സംശയമുണ്ടായില്ല. അതേസമയം മകള്‍ക്കെതിരെയുള്ളത് അനാവശ്യ ആരോപണമാണെന്ന് ചൂണ്ടിക്കാണിച്ച് സാദിയ അന്‍വര്‍ ഷെയ്ഖിന്റെ അമ്മ രംഗത്തുവന്നു.
ഭീകരവാദ വിരുദ്ധസേന പലതവണ പിടികൂടിയ പെണ്‍കുട്ടി കശ്മീരിലേക്ക് എത്തിയെന്നായിരുന്നു റിപ്പോര്‍ട്ട് വന്നത്. ഇതോടെ പ്രദേശത്ത് എത്തുന്ന എല്ലാ വനിതകളെയും കര്‍ശന ദേഹപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇവിടെ നിന്നുമാണ് സാദിയയെ പിടികൂടിയത്. ആദ്യം ഇവര്‍ ഐഎസില്‍ ചേരാന്‍ എത്തിയതാണെന്ന് സമ്മതിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.
2015ല്‍ പൂനൈ എടിഎസ് സാദിയയെ ഭീകരവിരുദ്ധ സേന ചോദ്യം ചെയ്തിരുന്നു. ഇസ്ലാമിക സ്‌റ്റേറ്റ് അനുഭാവികളുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് ആരോപിച്ചാണ് ചോദ്യം ചെയ്യലുണ്ടായത്. പിന്നീട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്ന കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയയാക്കിയിരുന്നു.
Discussion about this post