തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ പണം തട്ടിപ്പു കേസില്‍ അന്ത്യശാസനവുമായി ദുബായ് കമ്പനി രംഗത്തെത്തി. ഫെബ്രുവരി അഞ്ചിനകം പണമിടപാട് ഒത്തുതീര്‍പ്പാക്കണമെന്നാണ് കമ്പനിയുടെ മുന്നറിയിപ്പ്. അല്ലാത്ത പക്ഷം വാര്‍ത്താസമ്മേളനം നടത്തി എല്ലാ വിവരങ്ങളും പുറത്തുവിടുമെന്നും ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.
പരാതിക്കാരനായ, ജാസ് ടൂറിസം മാനേജിങ് ഡയറക്ടര്‍ ഹസന്‍ ഇസ്മയില്‍ അബ്ദുല്ല അല്‍ മര്‍സൂഖി ഇന്ത്യയിലെത്തിയിട്ടുണ്ട്. ഡല്‍ഹിയിലാണ് മര്‍സൂഖി ഇപ്പോള്‍ ഉള്ളതെന്നാണ് വിവരം. നേരത്തെ, മര്‍സൂക്കിയുടെ അഭിഭാഷകന്‍ ബിനോയ്‌യുടെ മധ്യസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് കമ്പനി അധികൃതര്‍ സമയം തേടിയിട്ടുമുണ്ടെന്നാണ് വിവരം.
Discussion about this post