സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് വാര്‍ത്തയില്‍ സംഭവിച്ച പിഴവില്‍ മാപ്പ് പറഞ്ഞ് മാതൃഭൂമി ന്യൂസ് ചാനല്‍. പരാതിക്കാരനായ ദുബായ് വ്യവസായി ആയ അബ്ദുള്ള അല്‍ മര്‍സൂഖിയുടെ ചിത്രം തെറ്റായി നല്‍കിയതിലാണ് മാപ്പ് പറഞ്ഞത്. മര്‍സൂഖി തന്നെയാണ് ഇക്കാര്യത്തില്‍ പരാതി അറിയിച്ചത്.
നേരെത്ത തന്റെ ചിത്രം ദുരുപയോഗം ചെയ്തിന്റെ പേരില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മര്‍സൂഖി ചാനിലിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. വാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറയണമെന്നായിരുന്നു നോട്ടീസില്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. അതിനു ശേഷമാണ് ഇപ്പോള്‍ വാര്‍ത്ത ബുള്ളറ്റിനിടയില്‍ ‘വാര്‍ത്തയില്‍ നല്‍കിയ ചിത്രം തെറ്റായിരുന്നുവെന്നും നിര്‍വ്യാജം ഖേദിക്കുന്നു’വെന്നും മാതൃഭൂമി ന്യൂസ് വ്യക്തമാക്കിയത്. ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ അബ്ദുള്ള അല്‍ മര്‍സൂഖിയൂടെതിനു പകരം മറ്റൊരാളുടെ ചിത്രമാണ് നല്‍കിയിരുന്നത്.
ദുബായ് വ്യവാസിയായ മര്‍സൂഖിയില്‍ നിന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി 13 കോടി രൂപ തട്ടിച്ചെന്ന പരാതിയായിരുന്നു വാര്‍ത്ത.
Discussion about this post