
ഇംഫാല്‍: അസമില്‍നിന്ന് മണിപ്പുരിലേക്ക് അതിക്രമിച്ചുകയറിയ മൂന്ന് റോഹിംഗ്യന്‍ മുസ്ലിം സ്ത്രീകളെയും അവരോടൊപ്പമുണ്ടായിരുന്ന ഒരാളെയും പോലീസ് പിടികൂടി. കൂടെയുണ്ടായിരുന്ന പുരുഷന്‍ മനുഷ്യക്കടത്ത് നടത്താറുണ്ടെന്നാണ് പോലീസ് കരുതുന്നത്. മണിപ്പുരിലെ ജിരിബാം ജില്ലയിലാണ് സംഭവം.
അസമില്‍നിന്നുവരുന്ന ബംഗാളി സ്ത്രീകളാണ് ഇവരെന്നാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്. എന്നാല്‍, ഇവര്‍ക്ക് ബംഗാളി ഭാഷയറിയില്ലെന്ന് പോലീസ് കണ്ടെത്തി. ജിരിബാമിലേക്ക് റോഹിംഗ്യകള്‍ അതിക്രമിച്ചുകയറാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.
ഇതിനിടെ ജിരി നദിക്കുകുറുകെ രാത്രിയില്‍ പത്തോളം മുളകള്‍കൊണ്ട് അജ്ഞാതര്‍ പാലം നിര്‍മിച്ചതായി കണ്ടെത്തി. വടക്കുകിഴക്കന്‍ സംസ്ഥാനാതിര്‍ത്തികളില്‍ പട്രോളിങ് ശക്തമാക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ കര്‍ശനനിര്‍ദേശത്തെത്തുടര്‍ന്ന് മണിപ്പുര്‍-മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ പോലീസ് സ്ഥിരമായി പട്രോളിങ് നടത്തുന്നുണ്ട്.
Discussion about this post