ശ്രീനഗര്‍: സൈനികര്‍ക്ക് ആവേശം പകര്‍ന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് ജമ്മു കാഷ്മീരിലെ ലഡാക്ക് മേഖല സന്ദര്‍ശിച്ചു. ഏറ്റവും ഉയര്‍ന്ന സൈനിക പോസ്റ്റായ ലഡാക്കിലെ ചൈന അതിര്‍ത്തിയിലെത്തിയ പ്രതിരോധമന്ത്രി സൈനികരുമായി കൂടിക്കാഴ്ച നടത്തി.
കിഴക്കന്‍ ലഡാക്കിലെ 16,700 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ദൗലത് ബെഗ് ഓള്ഡീയിലാണ് (ഡിബിഒ) സീതാരാമന് സന്ദര്‍ശിച്ചത്. മൈനസ് 55 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഡിബിഒയിലെ താപനില. ലഡാക്കിലെ തോയിസ് സൈനിക കാന്പിലെത്തിയ പ്രതിരോധമന്ത്രി കരസേനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു.
ഡിബിഒയിലും ലഡാക്കിലെ ഉയര്‍ന്ന സെക്ടറുകളിലും നിര്‍മല സീതാരാമന്റെ ആദ്യ സന്ദര്‍ശനമാണിത്.
Discussion about this post