തിരുവന്തപുരത്ത്; ബിനോയി കോടിയേരിക്കെതിരെ കേസ് കൊടുക്കാന്‍ പരാതിക്കാരനായ മര്‍സൂഖിയെ ഉപദേശിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. കേസ് ഒത്തുതീര്‍ത്ത് കിട്ടുന്ന കാശും വാങ്ങി പോവാന്‍ കേരളത്തിലെത്തിയ മര്‍സൂഖിയെ ഇവിടെ കറങ്ങി നടക്കാതെ ദുബായില്‍ പോയി കേസ് കൊടുക്കാന്‍ ഉപദേശിച്ച് വിട്ടത് കോടിയേരിയാണെന്നാണ് ചര്‍ച്ച.
ബിനോയ് കോടിയേരി ദുബായിലുള്ളപ്പോള്‍ അറബി എന്തിനാണ് ഇവിടെ കറങ്ങി നടക്കുന്നതെന്നായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരിയുടെ പരിഹാസം. തര്‍ക്കമുണ്ടെങ്കില്‍ അവിടെ തീര്‍ക്കണം അല്ലാതെ ഇവിടെ കറങ്ങി നടക്കുകയല്ല എന്ന കോടിയേരിയുടെ ഉപദേശം മര്‍സൂഖി ശിരസ്സാ വഹിച്ചു. പിബി നേതാക്കളുമായൊക്കെ ചര്‍ച്ച നടത്തുന്നതിനിടെ കോടിയേരി ബാലകൃഷ്ണന് നല്കിയ ഉപദേശമാണ് ശരി എന്ന് മനസ്സിലാക്കിയ പരാതിക്കാരന് ദുബായിലേക്ക് പോയി കേസു കൊടുത്തു.
ചെക്ക് കേസ് കൊടുത്തതോടെ ഇതുവരെ നാട്ടില്‍ വന്ന് പോയിരുന്ന ബിനോയ്ക്ക് ദുബായ് വിടാന്‍ പറ്റാത്ത അവസ്ഥയായി. കോടിയേരിക്ക് ഇതൊക്കെയേ ചെയ്യാന്‍ പറ്റുവെന്നാണ് ചിലരുടെ പരിഹാസം.
https://www.facebook.com/abhilash.gnair.7/posts/1236480613151798
Discussion about this post