ചർമ്മത്തെ സുന്ദരമാക്കാൻ എന്താണ് ചെയ്യുക എന്ന് മിക്ക ആളുകളും ചിന്തിക്കുന്ന കാര്യമാണ്. അതിനായി പല മാർഗങ്ങളും നമ്മൾ സ്വീകരിക്കാറുണ്ട്. എന്തെങ്കിലും ക്രീം വാങ്ങി പുരട്ടുകയോ ബ്യൂട്ടി പാർലറിൽ പോവുകയോ അങ്ങനെ അങ്ങനെ … എന്നാൽ ചർമ്മത്തെ സുന്ദരമാക്കാൻ ഭക്ഷണക്രമം പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
നമ്മുടെ ചർമ്മം തിളങ്ങുന്നതിനും ആരോഗ്യകരവുമായ ചർമ്മത്തിന് സഹായിക്കുന്ന രണ്ട് പ്രധാന ചേരുവകളാണ് വെള്ളരിക്കയും പെെനാപ്പിളും. വെള്ളരിക്ക കഴിക്കുന്നത് വളരെ നല്ലതാണ്. ഉയർന്ന ജലാംശം നൽകുന്നതിനും ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും ആരോഗ്യകരമായ തിളക്കം നൽകുകയും ചെയ്യുന്നു. വെള്ളരിക്ക വിറ്റാമിൻ സിയാൽ നിറഞ്ഞതാണ്. ഇതിൽ ആൻ്റിഓക്‌സിഡൻ്റുകളുമുണ്ട്. അതിനാൽ തന്നെ ഇത് ചർമ്മത്തിന് കൂടുതൽ ഗുണം ചെയ്യും ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമായ ഭക്ഷണങ്ങൾ ചർമ്മത്തിന് കേടുപാടുകൾ വരുത്തുന്നത് തടയാൻ സഹായിക്കുന്നതായി നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) വ്യക്തമാക്കുന്നു.
ഭക്ഷണത്തിൽ പൈനാപ്പിൾ ഉൾപ്പെടുത്തുന്നത് ചർമ്മത്തിൻ്റെ ഘടന മെച്ചപ്പെടുത്താനും സ്വാഭാവിക തിളക്കം നൽകാനും സഹായിക്കും. പെെനാപ്പിളിൽ വിറ്റാമിൻ സി, ബ്രോമെലൈൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ വീക്കവും ചുവപ്പും കുറയ്ക്കാൻ സഹായിക്കും. ഇതിലെ ആൻ്റിഓക്‌സിഡൻ്റുകൾക്ക് ചർമ്മത്തെ സംരക്ഷിക്കാൻ കഴിയും. ഇവ രണ്ടും ജ്യൂസായി കുടിക്കുന്നതാണ് ചർമ്മത്തിന് ഏറ്റവും നല്ലത്.
എങ്ങനെയാണ് ജ്യൂസ് ഉണ്ടാക്കുന്നത് എന്ന് നോക്കാം
മൂന്ന് കഷ്ണം വെള്ളരിക്ക, 2 കഷ്ണം പൈനാപ്പിൾ , അൽപം പുതിനയില, നാരങ്ങ നീര്, അൽപം വെള്ളം എന്നിവ ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ശേഷം ഫ്രിഡ്ജിൽ കുറച്ച് നേരം തണുക്കാൻ വയ്ക്കുക. ശേഷം കുടിക്കാവുന്നതാണ്.
Discussion about this post