തിരുവനന്തപുരം: സസ്‌പെന്‍ഷനിലായ ഡിജിപി ജേക്കബ് തോമസിന് വിസില്‍ ബ്ലോവര്‍ നിയമത്തിന്‍ന്റെ പരിരക്ഷ ലഭിക്കില്ലെന്നു സര്‍ക്കാര്‍. ഹൈക്കോ.ടതിയില്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ ഇക്കാര്യം സര്‍ക്കാര്‍ വ്യക്തമാക്കുമെന്നാണു റിപ്പോര്‍ട്ട്. ഡിജിപി സ്ഥാനത്തിരുന്ന് സര്‍ക്കാര്‍ വിരുദ്ധ നിലപാട് സ്വീകരിച്ചതിനാണ് ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തത്. അഴിമതിക്കെതിരേ പ്രതികരിച്ചതിനാണ് സസ്‌പെന്‍ഷനെന്ന വാദം നിലനില്‍ക്കുന്നതല്ല എന്നിങ്ങനെയാണ് സര്‍ക്കാരിന്റെ വിശദീകരണം ഉണ്ടാവുക. ജേക്കബിന് ഭീഷണിയില്ലെന്നും സര്‍ക്കാര്‍ അറിയിക്കും
വിസില്‍ ബ്ലോവര്‍ നിയമപ്രകാരം സംരക്ഷണം ആവശ്യപ്പെട്ടു ജേക്കബ് തോമസ് നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടിയിരുന്നു. മൂന്നാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി മാര്‍ച്ച് ആദ്യം പരിഗണിക്കാനായി ഹര്‍ജി മാറ്റി.
Discussion about this post