കമ്യൂണിസ്റ്റുകാര്‍ ദയവുചെയ്ത് പ്രസവം ഒന്ന് നിര്‍ത്തിയാല്‍, അങ്ങ് ഗള്‍ഫിലെ അറബികള്‍ രക്ഷപ്പെടുമെന്ന് കെ.എം ഷാജി എംഎല്‍എ. നെഹ്‌റു കുടുംബം പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസുകാര്‍ എന്ത് ചെയ്യുമെന്ന് പ്രസംഗിച്ച നിങ്ങളുടെ നാവിന് ലോകം തന്ന ശിക്ഷയാണിതെന്നും ഷാജി കോടിയേരിയെ ഓര്‍മ്മിപ്പിക്കുന്നു.
കോടിയേരി, പാവം ആ അറബിയെ ബുദ്ധിമുട്ടിക്കരുത്. ഒരുപാട് യത്തീംഖാനകള്‍ക്ക് പൈസ തരുന്ന ആളുകളാണ് അറബികള്‍. അങ്ങനെയുള്ള അറബികളെ കൊണ്ടുപോയി യത്തീംഖാനയില്‍ ചേര്‍ക്കരുത്, പാവങ്ങളാണ് എന്നും കെ.എം ഷാജി പരിഹസിക്കുന്നു. ഒരു പൊതുപരിപാടിയില്‍ ഷാജി നടത്തുന്ന പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഇത്രയും വലിയ ബിസിനസ് നടത്താന്‍ എന്താണ് കോടിയേരിയുടെ മകന്റെ മൂലധനം എന്നതാണ് പ്രധാനപ്പെട്ട വിഷയം. മൂലധനം എന്താണെന്ന് ചോദിക്കുമ്പോള്‍ വീട്ടിലുള്ള മൂലധനം എന്ന പുസ്തകം എടുത്തു കൊണ്ടു വന്നു കോടിയേരി. അത് വിറ്റാല്‍ പൈസ കിട്ടുമോ..മൂലധനവും കമ്മ്യൂണിസവുമൊക്കെ വിറ്റിട്ടാണ് ഇതൊക്കെ നടത്തുന്നതെന്ന് മനസ്സിലായിട്ടുണ്ടെന്നും ഷാജി പരിഹസിക്കുന്നു
https://www.youtube.com/watch?time_continue=13&v=1C0bxk-7eX4
Discussion about this post