വിടി ബല്‍റാം എ എല്‍ എ വഴി വിട്ട രീതിയില്‍ മാര്‍ക്ക് തിരുത്തിയെന്നതിന്റെ രേഖകള്‍ പുറത്ത്. തൃശൂര്‍ ലോ കോളേജില്‍ പഠിക്കുമ്പോള്‍ മാര്‍ക്ക് തിരുത്തിയെന്നും ആരോപണം ശരിവെക്കുന്ന രേഖകള്‍ കൈരളി പീപ്പിളാണ് പുറത്തു വിട്ടത്. ഇന്റേണല്‍ എക്സാമിന് അന്നത്തെ പ്രിന്‍സിപ്പല്‍ രാജശേഖരന് നായരുടെ സഹായത്തോടെ അധികമായി 30 മാര്‍ക്ക് നേടിയെന്നാണ് രേഖകള്‍. 100ല്‍ 45 മാര്‍ക്ക് മാത്രമുണ്ടായിരുന്ന ബല്‍റാമിന് പ്രിന്‍സിപ്പല്‍ നല്‍കിയത് 75 മാര്‍ക്ക് നല്‍ി. പിന്നീട് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് യൂണിവേഴ്സിറ്റി ഇടപെട്ട് മാര്‍ക്ക് കുറച്ചു.
ബല്‍റാം മാര്‍ക്ക് തിരുത്തിയെന്ന് ആരോപിച്ച് ഒരു മാസം മുമ്പ് മന്‍സൂര്‍ പറമല് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിച്ചിരുന്നുയ ഇത് ശരിവെക്കുന്നതാണ് സിപിഎം ചാനല്‍ പുറത്തു വിട്ട രേഖകള്‍
പോസ്റ്റിന്റെ പൂര്‍ണരൂപം-
നിങ്ങള്‍ക്കൊരു രാജശേഖരന് നായരെ ഓര്‍മയുണ്ടോ..?
2009 ആണ് കാലം. ബലറാമന് അന്ന് തൃശൂര്‍ ലോ കോളേജില്‍ LLB ക്ക് പഠിക്കുകയാണ്. രാജശേഖരന് നായര്‍ ആയിരുന്നു പ്രിന്‍സിപ്പാള്‍. LLB യുടെ ഒരു പേപ്പറായ മൂട്ട് കോര്‍ട്ടിന് ബലറാമന് കിട്ടിയത് 45 മാര്‍ക്ക്. ജയിക്കാന്‍ വേണ്ടതാവട്ടെ മിനിമം 50 മാര്‍ക്കും. ബലറാമന്‍സ്ഥിരം കൊങ്ങി സ്വഭാവം കാട്ടി പ്രിന്‍സിപ്പളിനെ കൊണ്ട് മാര്‍ക്ക് തിരുത്തിച്ച് വെറും 70 ആക്കി നൈസായിട്ട് ജയിച്ചങ്ങ് കയറി.
കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ SFI ക്കാര്‍ക്ക് സംഭവം കത്തി. മുന്‍ തൃശൂര്‍ ജില്ലാ ജോയിന്‍ സെക്രട്ടറി ആയിരുന്ന അരുണ്‍ റാവു യൂനിവേഴ്സിറ്റിക്ക് പരാതി കൊടുത്തു. സംഭവം സത്യമാണെന്ന് തിരിച്ചറിഞ്ഞതോടെ യൂനിവേഴ്സിറ്റി രാജശേഖരന് നായരെ ഡീ പ്രമോട്ട് ചെയ്ത് സ്ഥലം മാറ്റി.
പത്ത് രൂപ മുടക്കി ഒരു RTI കൊടുത്താല്‍ ആര്‍ക്കും കിട്ടാവുന്ന വിവരമാണിത്. ഇപ്പോ ഇതെന്തിന് പറയുന്നു എന്നാണേല്‍ ബലറാമന് എന്നേലും ആത്മ കഥ എഴുതുകയാണേല്‍
‘വളര്‍ന്നു വരുന്ന പാര്‍ട്ടി സ്ഥാനത്തോടൊപ്പം പ്രിന്‍സിപ്പലിനെ ചാക്കിലാക്കി നേടിയ മാര്‍ക്കും എന്നില്‍ ആങ്കുരിച്ചു’ എന്ന് കൂടി ചേര്‍ക്കാന്‍ മറക്കരുതല്ലോ
https://www.facebook.com/mansoorparemmal/posts/1409623335815510
https://www.facebook.com/PeopleTelevision/videos/1452422718216464/
Discussion about this post