രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ കോടീശ്വരന്മാരുടെ പട്ടികയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും. പിറകില്‍ നിന്ന് ഏഴാം
സ്ഥാനത്താണ് പിണറായി വിജയനെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബുവാണ് ഒന്നാം സ്ഥാനത്ത്. രാജ്യത്തെ 25 മുഖ്യമന്ത്രിമാര്‍ കോടീശ്വരന്മാരാണെന്നും പഠനം വ്യക്തമാക്കുന്നു.
അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റൈറ്റ്സ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
1 77 കോടി രൂപയുടെ ആസ്തിയുള്ള ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവാണ് ഈ പട്ടികയിലെ ഒന്നാമന്. അരുണാചല്‍ മുഖ്യമന്ത്രി പേമാ ഖണ്ഡുവാണ് രണ്ടാമത്തെ കോടീശ്വരനായ മുഖ്യന്. 129 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കോടീശ്വരന്മാരില് മൂന്നാം സ്ഥാനം ഉറപ്പിച്ചപ്പോള്‍ 1.07 കോടി രൂപയുടെ ആസ്തിയുമായി കേരളാ മുഖ്യമന്ത്രി പിണറായി വിജയനും പട്ടികയിലുണ്ട്.
മുഖ്യമന്ത്രിമാരുടെ ആസ്തിയുടെ പട്ടികയില്‍ എറ്റവും താഴെയുള്ളത് ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരാണ്. 26 ലക്ഷം രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമാണ് മണിക് സര്‍ക്കാരിന് മുന്നില്‍ ഏറ്റവും കുറവ് ആസ്തിയുള്ള മുഖ്യമന്ത്രിമാര്‍.
Discussion about this post