യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിലെ പ്രതികള്‍ ജയിലില്‍ നിന്നിറങ്ങിയ സിപിഎം തടവുകാരെന്ന സംശയം നിലനില്‍ക്കെ പുതിയ ആരോപണവുമായി കോണ്‍ഗ്രസ്. 19 രാഷ്ട്രീയ കൊലപാതകക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കിയെന്നതിന്റെ തെളിവുകള്‍ രമേശ് ചെന്നിത്തലയാണ് പുറത്തുവിട്ടത്.
ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനി ഉള്‍പ്പടെയുള്ളവര്‍ക്ക് പരോള്‍ നല്‍കിയെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
നേരത്തെ താനൂരില്‍ ലീഗുമായുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായ പ്രതികള്‍ പുറത്തിറങ്ങിയ അന്നാണ് കൊലപാതകം നടന്നിരുന്നതെന്ന് പോലിസ് കണ്ടെത്തിയിരുന്നു. ഇവരില്‍ ചിലര്‍ ഒളിവിലാണെന്ന വാര്‍ത്തയും പുറത്തു വന്നു.
കഴിഞ്ഞമാസം 12ന് കണ്ണൂരില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായ ഷുഹൈബിനെ സ്‌പെഷല്‍ ജയിലില്‍ വച്ച് ചില സി.പി.എമ്മുകാരായ തടവുകാര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന് ഒപ്പമുമുണ്ടായിരുന്നയാള്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷനേതാവിന്റ ഗുരുതര ആരോപണം. കഴിഞ്ഞ 23ന് ടി.പി വധക്കേസിലെ പ്രതി കൊടി സുനിയടക്കം 19 പേര്‍ക്ക് പരോള്‍ അനുവദിച്ചത് ഷുൈഹബിനെ കൊല്ലാനുള്ള നീക്കത്തിന്റ ഭാഗമാണന്നാണ് ചെന്നിത്തലയുടെ ആരോപണം.
നേരത്തെയിറങ്ങിയ മറ്റ് ചിലരുടെ പരോള്‍ വീണ്ടും 15 ദിവസത്തേക്ക് കൂടി നീട്ടികൊടുത്തതും ഇതിനുവേണ്ടിയാകാം.ഡമ്മി പ്രതികളെ സി.പി.എം കൈമാറുന്നത് കാത്തിരിക്കുകയാണ് പൊലീസ്. മുഖ്യമന്ത്രിയുടെ മൗനം പ്രതികളെ സഹായിക്കാനാണ്.പൊലീസിന്റ നിസംഗതയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തുമെന്നും ഷുഹൈബിന്റ കുടുംബത്തെ സഹായിക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു
https://www.facebook.com/rameshchennithala/videos/1762448627146969/
Discussion about this post