നീരവ് മോദി യുപിഎ ഭരണകാലത്ത് നടത്തിയ കോടികളും കുംഭകോണത്തില്‍ രാഹുല്‍ ഗാന്ധിയുടെ പങ്ക് വ്യക്തമാക്കമെന്ന് ബിജെപി. കുംഭകോണം നടന്നത് യുപിഎ ഭരണകാലത്താണ്. നീരവിന്റെ ആഭരണപ്രദര്ശന വേദി രാഹുല്‍ സന്ദര്‍ശിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് അദ്ദേഹത്തിന്റെ സ്ഥാപനത്തിന് അലഹബാദ് ബാങ്ക് വഴിവിട്ട സഹായം നല്‍കിയതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേകര്‍ ചൂണ്ടിക്കാട്ടി.
2013ലാണ് അലഹബാദ് ബാങ്ക് നീരവിന്റെ സ്ഥാപനമായ ഗീതാഞ്ജലി ജെംസിന് 1550 കോടി വായ്പ നല്‍കിയത്. ക്രമം മറികടന്ന് വായ്പ് അനുവദിക്കുന്നതിനെ ബാങ്ക് ഡയറക്ടറായിരുന്ന ദിനേശ് ദുബൈ എതിര്‍ത്തിരുന്നു. ദുബൈ കേന്ദ്രധനകാര്യ സെക്രട്ടറിക്ക് പരാതിയും നല്കി. എന്നാല്‍ ധനകാര്യ സെക്രട്ടറി നടപടി സ്വീകരിച്ചില്ല. പകം ബാങ്ക് ഡയറക്ടര്‍ സ്ഥാനം ഒഴിയാന്‍ ദുബെയോട് ആവശ്യപ്പെടുകയായിരുന്നു. ഇങ്ങനെ ആവശ്യപ്പെടാന്‍ ദുബൈയ്ക്ക് മേല്‍ സമര്‍ദ്ദം ചെലുത്തിയതിന് പിന്നില്‍ ആരാണെന്ന് കോണ്‍ഗ്രസും, രാഹുല്‍ ഗാന്ധിയും വ്യക്തമാക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.
എന്‍ഡിഎ സര്‍ക്കാരിന്റെ ജാ്ര്രഗത കൊണ്ടാണ് സംഭവം ഇപ്പോള്‍ പുറത്തായതെന്നും മന്ത്രി പറഞ്ഞു. കുംഭകോണവുമായി യുപിഎ സര്‍ക്കാരിനാണ് ബന്ധമുണ്ടാവാന്‍ സാദ്യത. ഈ സര്‍ക്കാരിന് ്അല്ലെന്നാണ് ബിജെപി വാദം. ദാവോസില്‍ വ്യവാസയ പ്രതിനിധികള്‍ക്കൊപ്പം എത്തി മോദിക്കൊപ്പം നിന്ന് ഫോട്ടോ എടുത്തത് വിവാദമാക്കിയ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കുന്ന ചോദ്യങ്ങളാണ് ബിജെപി മുന്നോട്ടുവെക്കുന്നത്. രാഹുല്‍ഗാന്ധിക്ക് നിരജ് മോദിയുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം അടുത്ത ദിവസങ്ങളില്‍ ശക്തമായി ഉയരും.
Discussion about this post