ഡല്‍ഹി: ത്രിദിന പര്യടനത്തിന് ഇന്ത്യയില്‍ എത്തിയ ഇറാനിയന്‍ പ്രസിഡന്റ് ഹസ്സന് റുഹാനി പ്രധാനമന്ത്രി നരേന്ദ്ര മേദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. 2013ല്‍ അധികാരമേറ്റ റൂഹാനി ആദ്യമായാണ് ഇന്ത്യയില്‍ എത്തുന്നത്. വാണിജ്യം, വ്യവസായം തുടങ്ങി വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിരവധി കരാറുകളില്‍ ഒപ്പുവെക്കും. ഇന്ത്യയും ഇറാനു തമ്മിലുള്ള വാണിജ്യ പാതയായ ചബാര്‍ തുറമുഖവും അഫ്ഗാനിസ്ഥാന്റെ ഇടപെടലും ചര്‍ച്ചയായേക്കും.
2016ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇറാന് സന്ദര്‍ശിച്ചിരുന്നു. ഈ സമയത്തു തന്നെ ഇരുരാജ്യങ്ങളും തമ്മില്‍ നിരവധി കരാറുകളില്‍ ഒപ്പുവച്ചിരുന്നു. ഇറാനിലെ ചബാര്‍ തുറമുഖത്തിന്റെ വികസനത്തിന് ഇന്ത്യ 85 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് കരാറില്‍ പറയുന്നു. പാക്കിസ്ഥാനെ ഒഴിവാക്കി ഇന്ത്യയ്ക്കും ഇറാനും അഫ്ഗാനിസ്ഥാനും ഇടയിലുള്ള പ്രധാന മാര്‍ഗമാക്കുകയായിരുന്നു ഈ തുറമുഖം കൊണ്ടുള്ള ലക്ഷ്യം. പ്രധാനമായും അസംസ്കൃത എണ്ണ ഇറക്കുമതിക്കാണ് ഇന്ത്യ ഈ തുറമുഖത്തെ ഉപയോഗിച്ചത്. 201617 വര്‍ഷത്തില്‍ തുറമുഖം വഴി ഇന്ത്യ 10.5 മില്യണ്‍ ഡോളറിന്റെ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുകയും 2.4 മില്യണ്‍ ഡോളറിന്റെ ചരക്കുകള്‍ കയറ്റിഅയക്കുകയും ചെയ്തിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post