നീരവ് മോദി പിഎന്‍ബി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നും അറസ്റ്റ്. മൂന്നു പേരെയാണ് സിബിഐ അറസ്റ്റു ചെയ്തത്. നീരവ് മോദിയുടെ സഹായിയാണ് അറസ്റ്റിലായവരില്‍ പ്രധാനി. പിഎന്‍ബിയുടെ ജീവനക്കാരനേയും മുന്‍ ജീവനക്കാരനേയും കേസുമായി ബന്ധപ്പെട്ട് പോലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
നീരവ് മോദിയുടെ സഹായി ഹേമന്ത്, പിഎന്‍ബി ജീവനക്കാരന് മനോജ്, മുന്‍ ജീവന്‍ക്കാരന്‍ ഗോകുല്‍നാഥ് ഷെട്ടി എന്നിവരാണ് അറസ്റ്റിലായത് . ഇവരെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്.
അതേ സമയം ഗീതാഞ്ജലി ഗ്രൂപ്പിന്റെ ഷോറൂമുകളില്‍ ഇന്നും സിബിഐ റെയ്ഡ് നടത്തി. നീരവ് മോദിയുടെ ബന്ധുവാണ് ഗീതാഞ്ജലി ഗ്രൂപ്പിന്റെ ഉടമ.
Discussion about this post