തിരുവനന്തപുരം: രാജ്യത്തിന്റെ മിതവാദ മുഖമാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവെന്ന് മന്ത്രി കെ.ടി ജലീല്‍. മുഖവുര വേണ്ടാത്ത പ്രഗത്ഭമതിയാണ് അദ്ദേഹമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് നടന്ന ഹാജി എ.പി.ബാവ കണ്‍വന്‍ഷന്‍ സെന്ററില്‍ ഫാറൂഖ് കോളജിന്റെ രജതജൂബിലി ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഉപരാഷ്ട്രപതിയെ വാനോളം പുകഴ്ത്തികൊണ്ടുള്ള മന്ത്രിയുടെ പ്രസംഗം.
ഉപരാഷ്ട്രപതിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന് മുസ്‌ലീം ലീഗും അഭിപ്രായപ്പെട്ടു. അഭിപ്രായങ്ങള്‍ പറയാന്‍ കൂടുതല്‍ സമയവും അവസരവും അദ്ദേഹം നല്‍കിയെന്നും ലീഗ് എംപി പി.വി.അബ്ദുള്‍വഹാബ് പറഞ്ഞു.
രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായാണ് ഉപരാഷ്ട്രപതി കേരളത്തിലെത്തിയത്. ഉപപരാഷ്ട്രപതി ഇന്ന് ഡല്‍ഹിയ്ക്ക് തിരിക്കും.
Discussion about this post