ഷുഹൈബ് വധക്കേസില്‍ കൂടുതല്‍ പേരെ പോലിസ് ഇന്ന് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ കസ്റ്റഡിയിലെടുത്ത് ആറ് പേര്‍ക്ക് പുറമെ ആണിത്.കസ്റ്റഡിയിലുള്ളവരെല്ലാം സിപിഎം കാരും, വിവിധ രാഷ്ട്രീയ അക്രമങ്ങളിലെ പ്രതികളുമാണ്.ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഇന്ന് കസ്റ്റഡിയിലായവര്‍.
ആകാശ് ,റിജില്‍ രാജ് എന്നിവരാണ് ഇന്ന് കീഴടങ്ങിയത്. ഇരുവരും സിപിഎം പ്രവര്‍ത്തകരാണ്. സിപിഎം പ്രാദേശിക നേതാക്കളൊട് ഒപ്പമെത്തി ഇരുവരും കീഴടങ്ങുകയായിരുന്നു. പ്രതികളെ പിടികൂടാനുള്ള നീക്കം നടക്കുന്നതിനിടെ ആണ് കീഴടങ്ങലെന്ന് പോലിസ് പറയുന്നു. നേരത്തെ കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കില്ല എന്ന നിലപാടാണ് പാര്‍ട്ടി നേതൃത്വം സ്വീകരിച്ചിരുന്നത്. എന്നാല്‍ സിപിഎം നേതാക്കള്‍ തന്നെ പ്രതികളെ സ്റ്റേഷനില്‍ എത്തിച്ചതോടെ ഈ വാദം പൊളിഞ്ഞു. പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും,
അതേസമയം ഇവര്‍ യഥാര്‍ത്ഥ പ്രതികളാണോ എന്ന് ഉറപ്പില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ പ്രതികരിച്ചു. സിപിഎം തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് അവര്‍ തന്നെ സമ്മതിച്ചുവെന്നും സുധാകരന്‍ പറഞ്ഞു.
ഇന്നലെ കസ്റ്റഡിയിലെടുത്ത ആറ് പേരെ ചോദ്യം ചെയ്തതില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ കിട്ടിയെന്നാണ് സൂചന.
തില്ലങ്കേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ വധിച്ച കേസിലെ പ്രതിയും കസ്റ്റഡിയിലുണ്ട്. അറസ്റ്റിനൊപ്പം കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും വാഹനങ്ങളും കണ്ടെടുക്കുന്നതിനുള്ള റെയ്ഡുകളും തുടരും.
കണ്ണൂര്‍ എസ്.പി നേരിട്ടാണ് തെരച്ചിലുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ഇന്നും ഉപവാസ സമരം നടത്തുന്നുണ്ട്
Discussion about this post