കണ്ണൂര്‍: ഷുഹൈബ് വധത്തില്‍ സിപിഎമ്മുകരായ രണ്ട് പേരെ പാര്‍ട്ടി ഇടപെട്ട് സ്റ്റേഷനില്‍ എത്തിച്ച സാഹചര്യത്തില്‍ വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞ പി ജയരാജന്‍ മറുപടി പറയണമെന്ന് കെ സുധാകരന്‍. കേസില്‍ സജീവ സിപിഎം പ്രവര്‍ത്തകരായ ആകാശ് തില്ലങ്കേരി, നിതിന്‍ രാജ് എന്നിവര്‍ സിപിഎം നേതാക്കള്‍ക്കൊപ്പമാണ് സ്റ്റേഷനില്‍ എത്തി കീഴങ്ങിയത്. പ്രതികളെ സിപിഎം ഹാജരാക്കുകയായിരുന്നു. ഇപ്പോള്‍ ഹാജരായ ആകാശ് കൊലപാതകത്തില്‍ പങ്കെടുത്തതായി തനിക്ക് തോന്നുന്നില്ല. ഷുഹൈബുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ള ആളല്ല ഇയാള്‍.
നേരത്തെ പല കേസുകളിലും പ്രതിയായ ഇയാള്‍ സിപിഎമ്മിന്റെ വാടകപ്രതിയാണോ എന്ന് സംശയമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
Discussion about this post