നെടുമ്പാശേരി വിമാനത്താവളത്തിനു സമീപം നടന്ന വന്മയക്കുമരുന്നു കടത്തിനുപിന്നില്‍ തീവ്രവാദബന്ധം. മയക്കുമരുന്ന് കടത്തലിലൂടെ ലഭിക്കുന്ന പണം ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ് വിവരം.. എക്സൈസ് വകുപ്പ് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചുവെന്ന് മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ദുബായിലെ വ്യവസായിയാണു പണമിടപാടുകള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. കൊച്ചിയില്‍ കഴിഞ്ഞ ദിവസം പിടിയിലായവര്‍ കാരിയേഴ്സ് മാത്രമാണ്. വിസിറ്റിങ് വിസയില്‍ വിദേശത്ത് പോവുന്ന യുവാക്കളെ കേന്ദ്രീകരിച്ചാണ് കടത്ത്. സംശയിക്കുന്നവരുടെ പട്ടികയും രഹസ്യാന്വേഷണ വിഭാഗം ശേഖരിക്കുന്നുണ്ട്. സംഘത്തിന്റെ തലവന്‍ കുവൈത്തില്‍ താമസക്കാരനായ കൊച്ചി സ്വദേശിയാണ് എന്നാണ് വിവരം. ഇയാളെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡിന് ലഭിച്ചു. സംഘത്തലവന് മലയാളിയാണെന്നു നേരത്തേ സൂചനയുണ്ടായിരുന്നു.ഭായി എന്ന വിളിപ്പേരുള്ള മലയാളിയെത്തേടിയുള്ള അന്വേഷണമാണു കൊച്ചി സ്വദേശിയിലെത്തിയത്. മയക്കുമരുന്ന് ഏജന്റായിട്ടായിരുന്നു തുടക്കം. പിന്നീട് വമ്പന്‍ റാക്കറ്റിന്റെ ഇടനിലക്കാരനായി വിദേശത്തെത്തി.
ഇയാളും ഭീകരരും തമ്മിലുള്ള ബന്ധം സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിലൂടെ നേരത്തെയും കേരളത്തിലേക്കു മയക്കുമരുന്ന് എത്തിയിരുന്നതായി എക്സൈസ് സംഘത്തിനു വിവരം ലഭിച്ചിരുന്നു.ഇതു നിയന്ത്രിക്കുന്നത് കുവൈത്തിലുള്ള മലയാളിയാണെന്നും സൂചന ഉണ്ടായിരുന്നു. റഷ്യയില്‍ ഉല്പാദിപ്പിക്കുന്ന മയക്കുമരുന്ന് കാബൂള്‍ വഴി ജമ്മു കശ്മീരിലെത്തിക്കുന്നു. കശ്മീര്‍ വരെ ഇതെത്തിക്കുന്നത് ഭീകരരാണ്. ഇവിടെ നിന്ന് മയക്കുമരുന്നുകള്‍ കൊച്ചിയിലെത്തിക്കുന്നു. തുടര്‍ന്ന് നെടുമ്പാശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ വഴി കുവൈത്തിലേക്കു കടത്തുന്നു.
എക്സൈസ് സി.ഐ: സജി ലക്ഷ്മണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
Discussion about this post