പത്തനംത്തിട്ട:ആറന്മുള വിമാനത്താവള പദ്ധതിക്കെതിരായ സമരം ഡല്‍ഹിയിലേക്ക് വ്യാപിപ്പിക്കുമെന്ന് സംയുക്ത സമരസമിതി. തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആറന്മുള പൈതൃക ഗ്രാമ കര്‍മസമിതിയുടെ നേതൃത്വത്തില്‍ 28 ന് തിരുവനന്തപുരത്ത് യോഗം ചേരും.
വിമാനത്താവള നിര്‍മാണത്തിന്റെ സാധ്യതാ പഠനത്തിനായി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം കെജിഎസിന് അനുമതി നല്കിയ സാഹചര്യത്തെ തുടര്‍ന്നാണ് സമരസമിതി സമരം ശക്തമാക്കുന്ന കാര്യം തീരുമാനിക്കുന്നത്. പ്രധാനമന്ത്രിക്ക് ഒരുതവണ കൂടി നിവേദനം നല്‍കാനും ,സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യത്തിലും തീരുമാനമുണ്ടാകും. സമരത്തിനെതിരായ വ്യാജപ്രതരമങ്ങള് ചെറുക്കാനുള്ള പ്രചരണം നടത്താനും യോഗം തീരുമാനിക്കും.
Discussion about this post