ഡല്‍ഹി: മതം മാറിയുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതിയ്ക്കെതിരെ ഷെഫിന് ജഹാന് നല്കിയ ഹര്‍ജി ഇന്ന് സു്ര്രപിം കോടതി പരിഗണിക്കും. കേസില്‍ സുപ്രീംകോടതി കക്ഷി ചേര്‍ത്ത അഖില-ഹാദിയയയും, അഖിലയുടെ പിതാവ് അശോകനും കഴിഞ്ഞ ദിവസം വിശദമായ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
വീട്ടുതടങ്കലില്‍ കഴിയവേ ഭക്ഷണത്തില്‍ വീട്ടുകാര്‍ മയക്കു മരുന്ന് കലര്‍ത്തിയതായി അഖില ഹാദിയ സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നുണ്ട്. അതേ സമയം സിറിയയിലേക്ക് കൊണ്ടുപോയി ലൈംഗികഅടിമയാക്കുകയാണ് ഷെഫിന് ജഹാന്റെ ലക്ഷ്യമെന്ന് അച്ഛന് അശോകനും ആരോപിക്കുന്നു. മതം മാറ്റത്തിന് താന്‍ എതിരല്ല, എന്നാല്‍ മകളുടെ സുരക്ഷയാണ് തനിക്ക് പ്രധാനം. സിറയയിലേക്ക് ഐഎസ് അടിമയായി കടത്തുകയായിരുന്നു ഷെഫിന്റെ ഉദ്ദേശം. മതം മാറ്റത്തിന് ഒത്താശ ചെയ്ത മഞ്ചേരി സത്യസരണിയുടെയും, സൈനബയുടേയും പ്രവര്‍ത്തനങ്ങള്‍ എന്‍ഐഎ നിരീക്ഷണത്തിലാണ്. ഷെപിന്‍ ജഹാന്റെ ഐഎസ് ബന്ധത്തെ കുറിച്ചും എന്‍ഐഎ അന്വേഷിക്കുന്നുണ്ടെന്നും അശോകന് സുപ്രിം കോടതിയെ അറിയിച്ചിട്ടുണ്ട്.
Discussion about this post