തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ പോലീസ് അന്വേഷണത്തിലല്ല പാര്‍ട്ടി അന്വേഷണത്തിലാണ് വിശ്വാസം എന്ന് പ്രതികരിച്ച കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ പ്രസ്താവനയില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജയരാജന്റെ പ്രസ്താവന ശരിയായില്ലെന്ന് മുഖ്യമന്ത്രി അദ്ദേഹത്തെ അറിയിച്ചു.
സിപിഎം സംസ്ഥാന സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി അതൃപ്തി പ്രകടമാക്കിയത്. നേരത്തെ പോലിസിന്റെ പണി പാര്‍ട്ടി ഏറ്റെടുക്കേണ്ടതില്ലെന്ന് കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചിരുന്നു.
Discussion about this post