ആദിവാസി യുവാവിനെ തല്ലി കൊന്ന സംഭവത്തില്‍ ഏഴ് പേര് കസ്റ്റഡിയില്‍. യുവാവിനെ കെട്ടിയിട്ട് സെല്‍ഫിയെടുത്ത ഉബൈദ്, അബ്ദുള്‍ കരിം, ഹുസൈന് എന്നിവരാണ് കസ്റ്റഡിയിലുള്ള മൂന്ന് പേര്, ഇതില്‍ ഉബൈദ് മുസ്ലിംലീഗ് പ്രവര്‍ത്തകനും. എന്‍ ഷംസുദ്ദീന് എംഎല്‍എയുടെ സഹായിയും അടുത്തയാളുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കസ്റ്റഡിയിലുള്ള ഒരു യുവാവ് സജീവ സിപിഎം പ്രവര്‍ത്തകനാണെന്ന് ആരോപിച്ചുള്ള സോഷ്യല്‍ മീഡിയ പ്രചരണവും നടക്കുന്നുണ്ട്.
മര്‍ദ്ദിച്ച സംഘത്തില്‍ 15 പേരുണ്ടായിരുന്നതായി പെ!ാലീസ് സംശയിക്കുന്നു.
മോഷണകുറ്റം ആരോപിച്ച് മല്ലിശ്വേരക്ഷേത്രത്തിന് സമീപരമുള്ള കാട്ടിലെ ഗുഹയില്‍ എത്തി യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് പോലിസിന് കൈമാറി. പോലിസ് ജീപ്പില്‍ വച്ച് യുവാവ് ഛര്‍ദ്ദിക്കുകയും പിന്നീട് മരിക്കുകയുമായിരുന്നു.
Discussion about this post