ജുനൈദിന് നല്‍കിയ പരിഗണന ഷുഹൈബിനും ലഭിക്കണമെന്ന് ന്യൂനപക്ഷ കമ്മീഷന്‍ അംഗം ജേക്കബ് കുര്യന്‍. `കൊലപാതകം സിബിഐ അന്വേഷിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
ട്രെയിന്‍ യാത്രക്കിടെ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടുവെന്ന് പോലിസ് പറയുന്ന ജനൈദ് ഖാന്റെ മരണം സിപിഎം ഉള്‍പ്പടെയുള്ള പ്രതിപക്ഷം ബീഫ് കൈവശം വച്ചതിനെതിരായ ആക്രമമായി ചിത്രീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ജുനൈദിന്റെ കുടുംബത്തെ കണ്ട് സര്‍ക്കാര്‍ ധനസഹായവും പ്രഖ്യാപിച്ചിരുന്നു.
ന്യൂനപക്ഷങ്ങള്‍ കേരളത്തില്‍ വ്യാപകമായി ആക്രമിക്കപ്പെടുകയാണെന്നും അദ്ദേഹ പറഞ്ഞു. ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്ന ഗര്‍ഭിണി ആക്രമിക്കപ്പെടുന്നു. ന്യുനപക്ഷക്കാരനായ പൊതു പ്രവര്‍ത്തകന്‍ കൊലപ്പെടുന്നു, ആദിവാസി യുവാവ് ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെടുന്നു, ഭരണകൂടം പരാജയപ്പെടുന്നതിന്റെ ലക്ഷണമാണ് ഇതെല്ലാമെന്നും ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു. സിപിഎം ആക്രമണത്തിനിരയായ ജ്യോത്സന സിബിയെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ദേശീയ ന്യൂനപക്ഷ കമ്മീഷന്‍.
കോഴിക്കോട് കോടഞ്ചേരിയില്‍ ഗര്‍ഭിണിയായ ജ്യോത്സന സിബിയെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ച് ഗര്‍ഭസ്ഥ ശിശുവിനെ ചവിട്ടി കൊലപ്പെടുത്തിയ സംഭവം ചര്‍ച്ചയായിരുന്നു. കൊല്ലപ്പെട്ട ഷുഹൈബിന്റെ വീടും കമ്മീഷന്‍ സന്ദര്‍ശിച്ചു.
Discussion about this post