ഷിലോംഗ്: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെല്ലാം ബിജെപി അധികാരത്തിലെത്തുമെന്ന് കേന്ദ്രമന്ത്രി. നാഗാലാന്‍ഡിലും ത്രിപുരയിലും ബിജെപി അധികാരത്തില്‍ വരുമെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു അവകാശപ്പെട്ടു. മേഘാലയയിലും പാര്‍ട്ടി അധികാരത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂരിലും ആസാമിലും അരുണാചല്‍പ്രദേശിലും ബിജെപി സര്‍ക്കാര്‍ രൂപീകരിച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. വോട്ടെടുപ്പ് കഴിഞ്ഞ ത്രിപുരയില്‍ പാര്‍ട്ടി അധികാരത്തില്‍ വരുമെന്നാണ് വിലയിരുത്തലെന്നും കിരണ്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post