ഡല്‍ഹി: വീണ്ടും ഇന്ത്യചൈന അതിര്‍ത്തിയില്‍ ദോക്ലാമില്‍ എട്ടു മാസം നീണ്ട സമാധാനത്തിനു ശേഷം പ്രശ്നങ്ങള്‍ വീണ്ടും തലപൊക്കുന്നതായി കേന്ദ്രസര്‍ക്കാര്‍. അതിര്‍ത്തിയില്‍ കാര്യങ്ങള്‍ വഷളാവുകയാണെന്നും എന്നാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും പ്രതിരോധ സഹമന്ത്രി സുഭാഷ് റാംറാവു ഭാംറെ പറഞ്ഞു. സമാധാനം നിലനിര്‍ത്തുന്നതിനായി അതിര്‍ത്തിയില്‍ വേണ്ടതെല്ലാം ചെയ്യും. ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനു പാക്കിസ്ഥാന് തുടര്‍ച്ചയായി ഇന്ത്യ പോലുള്ള രാഷ്ട്രങ്ങളിലേക്ക് ശ്രമിക്കുന്നതായും ഇന്ത്യന്‍ സൈന്യത്തിന്റെ ഒരു സെമിനാറില്‍ പങ്കെടുക്കവേ അദ്ദേഹം പറഞ്ഞു.
ഇന്ത്യ കൂടുതല്‍ ശക്തമായ ആയുധങ്ങള്‍ ശേഖരിക്കുന്നത് അതിര്‍ത്തിയില്‍ സ്ഥിരമായിണ്ടാകുന്ന പ്രശ്നങ്ങള്‍ കാരണമാണ.് നിരവധി സുരക്ഷാ വെല്ലുവിളികള്‍ അതിര്‍ത്തിയില്‍ രാജ്യത്തിനുണ്ട്. സൈന്യത്തെയും ജനങ്ങളെയും ലക്ഷ്യമാക്കി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളും വര്‍ധിച്ചു. സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള മതമൗലിക വാദവും വെല്ലുവിളിയുയര്‍ത്തുന്നു ഭാംറെ പറഞ്ഞു.
ഇന്ത്യയും ചൈനയും തമ്മില്‍ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 73 ദിവസത്തെ യുദ്ധസമാനമായ സാഹചര്യമായിരുന്നു കഴിഞ്ഞ വര്‍ഷം ദോക്ലാമിലുണ്ടായിരുന്നത്. പിന്നീട് ഇരു സേനകളും പിന്‍വലിയുകയും ചെയ്തു. വടക്കന്‍ ദോക്ലാമില്‍ അതിനു ശേഷം ചൈന സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും വാര്‍ത്തകളുണ്ടായിരുന്നു
ഇന്ത്യ ശ്രദ്ധിക്കേണ്ടത് പാക്കിസ്ഥാന് അതിര്‍ത്തിയെക്കാള്‍ ചൈനീസ് അതിര്‍ത്തിയാണെന്നു ബിപിന്‍ റാവത്ത് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
Discussion about this post