കാനത്തിനെതിരെ കെ. ഇ ഇസ്മായില്‍ സുധാകര്‍ റെഡ്ഡിക്ക് കത്തു നല്കി. തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നുവെന്നാണ് കേന്ദത്തിന് പരാതി നല്‍കിയിരിക്കുന്നത്. അഴിമതിക്കാരനും ന്യൂനപക്ഷ വാദിയായി ചിത്രീകരിക്കുന്നുവെന്നാണ് പരാതി. ഇങ്ങനെപോയാല്‍ താന്‍ രാഷ്ടീയം വിടുമെന്ന് ‘പലതും തുറന്നു പറയേണ്ടി വരുമൈന്നും ഇസ്മായില്‍ പറഞ്ഞു. കേന്ദ്രം ഗൗരവമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു.
മൂന്നു വര്‍ഷമായി തന്നെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നു. തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ് കണ്ട്രോള് കമ്മിഷന് റിപ്പോര്‍ട്ട് സമ്മേളനത്തിന്റെ ഭാഗമാക്കിയത്. പക്ഷേ ഇതു സംബന്ധിച്ച പരസ്യ പ്രതികരണത്തിന് ഇസ്മയില്‍ തയ്യാറായില്ല.
നേരെത്ത ഇസ്മയിലിനെ ശക്തമായി വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ മറനീക്കി പുറത്ത് വരാന്‍ തുടങ്ങിയത്.
പാര്‍ട്ടി അറിയാതെ മുതിര്‍ന്ന നേതാവായ കെ.ഇ.ഇസ്മയില്‍ വിദേശ രാജ്യത്ത് പിരിവ് നടത്തി. ഇതു കൂടാതെ പാര്‍ട്ടി നേതാക്കള്‍ക്കു അനുയോജ്യമല്ലാത്ത വിധം ആഡംബര ഹോട്ടലിലാണ് താമസിച്ചത്. ഇതു സംബന്ധിച്ച വിശദീകരണം നല്കാന് ഇസ്മയില്‍ തയാറായില്ലെന്നും വിമര്‍ശനമുണ്ടായിരുന്നു.
Discussion about this post