ഭുവനേശ്വർ: മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ബിജെഡി നേതാവ് നവീൻ പട്‌നായിക്. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ച സാഹചര്യത്തിലാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. ബിജെപി പുതിയ മുഖ്യമന്ത്രി ഉടൻ പ്രഖ്യാപിക്കും. നവീൻ പട്‌നായിക് രാജിവച്ചതോടെ കഴിഞ്ഞ 24 വർഷത്തെ ബിജെഡിയുടെ ആധിപത്യം ആണ് അവസാനിച്ചത്.
രാവിലെയോടെയായിരുന്നു അദ്ദേഹം രാജിവച്ചത്. ഗവർണർ രഘുദർ ദാസിനെ കണ്ട് അദ്ദേഹം രാജിക്കത്ത് കൈമാറി. പുതിയ സർക്കാർ ഉടൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
കഴിഞ്ഞ ദിവസം ആയിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നത് 147 നിയമസഭാ സീറ്റുകളിൽ 78 സീറ്റുകൾ പിടിച്ചെടുത്തുകൊണ്ടായിരുന്നു ബിജെപിയുടെ തേരോട്ടം. ബിജെഡി 51 സീറ്റുകളിൽ ഒതുങ്ങി. 14 സീറ്റുകൾ മാത്രമാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേടാൻ കഴിഞ്ഞത്.
Discussion about this post