തൃശൂരില്‍ സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിനു ഉന്നതരുടെ വഴിവിട്ട സഹായം ലഭിച്ചുവെന്ന വെളിപ്പെടുത്തലുമായി പത്തനംതിട്ട എസ് പി ജേക്കബ് ജോബ്. മുഹമ്മദ് നിസാമിനെ ജേക്കബ് ജോബ് ഒറ്റയ്ക്കു ചോദ്യംചെയ്തത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന ആരോപണം കാരണം അദ്ദേഹത്തെ അന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ അസ്വാഭാവികത ഇല്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജേക്കബ് ജോബിനെ സര്‍വീസില്‍ പ്രവേശിപ്പിച്ചത്.
താന്‍ ചന്ദ്രബോസിനെ സഹായിച്ചിട്ടില്ലെന്നും സംഭവത്തിനു പിന്നില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നും ജേക്കബ് ജോബ് പറഞ്ഞു. സംഭവത്തില്‍ പങ്കുള്ള ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ഒരു പ്രമുഖ നടിയുടെ കൂടെ അന്ന് ഹോട്ടലില്‍ താമസിച്ചിരുന്നു. താന്‍ നിസാമിന് സഹായം ചെയ്ത് കൊടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിക്ക് മൊബൈല്‍ഫോണും ആഡംബരസൗകര്യങ്ങളും ഏര്‍പ്പാടാക്കുക്കൊടുത്തത് മറ്റു ചിലരാണെന്നും നിസാമിന്റെ ഇടനിലക്കാരായി പ്രവര്‍ത്തിച്ച പോലീസുകാര്‍ക്കെതിരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും തന്നെ ചതിച്ച ഉദ്യോഗസ്ഥന്‍ ഇന്നും സര്‍വീസില്‍ സുരക്ഷിതിനാണെന്നും അദ്ദേഹം പരാമര്‍ശിച്ചു.
Discussion about this post