ഡല്‍ഹി: രാഹുല്‍ ഗാന്ധി, ഇറ്റലിയിലുള്ള തന്റെ മുത്തശ്ശിയെ സന്ദര്‍ശിക്കുന്നതിനെ പരിഹസിച്ച് ബിജെപി എംപി മീനാക്ഷി ലേഖിയുടെ ട്വീറ്റ്.
‘വളരെ നല്ല കാര്യം, കാര്‍ത്തിയുടെ അറസ്റ്റ് രാഹുലിനെ അദ്ദേഹത്തിന്റെ മുത്തശ്ശിയെ ഓര്‍മിച്ചിരിക്കുന്നു’- എന്നായിരുന്നു മുത്തശ്ശിയെ കാണാന്‍ പോകുന്നുവെന്ന രാഹുലിന്റെ ട്വീറ്റിന് മീനാക്ഷി ലേഖിയുടെ പ്രതികരണം.
തട്ടിപ്പുകേസില്‍ കാര്‍ത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത് രാഹുല്‍ ഗാന്ധിയെ പരിഭ്രാന്തനാക്കിയെന്നും അതുകൊണ്ടാണ് രാഹുല്‍ മുത്തശ്ശിയെ കാണാന്‍ പോയതെന്നും വ്യംഗ്യമായി സൂചിപ്പിച്ചുകൊണ്ടാണ് മീനാക്ഷി ലേഖിയുടെ ട്വീറ്റ്
Very nice gesture, Karti’s arrest ने नानी याद दिला दी ! https://t.co/zy3BeFnq9M
— Meenakashi Lekhi (मोदी का परिवार) (@M_Lekhi) March 1, 2018
93 വയസ്സുകാരിയായ മുത്തശ്ശിയെ സന്ദര്‍ശിക്കാന്‍ ഇറ്റലിയിലേക്ക് പോകുന്നതായി രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. ഹോളി ആഘോഷങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ട്വീറ്റിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്.
My Nani is 93. She’s the kindest soul ever. This Holi weekend, I’m going to surprise her! I can’t wait to give her a hug…. #HappyHoli to all of you. Have a joyful celebration..
— Rahul Gandhi (@RahulGandhi) March 1, 2018
ഈ ട്വീറ്റിനു പിന്നാലെയായിരുന്നു മീനാക്ഷി ലേഖിയുടെ കളിയാക്കല്‍
Discussion about this post