ത്രിപുരയിലെ ഗോത്ര വര്ഗ്ഗമേഖലയില് ബിജപി മുന്നേറ്റം നേടി. എന്‍പിഎഫുമായുള്ള സഖ്യം ബിജെപിയ്ക്ക് ഗുണം ചെയ്തുവെന്നാണ് ഇവിടെ നിന്നുള്ള ഫലസൂചനകള്‍ നല്കുന്ന വിലയിരുത്തല്‍. സിപിഎമ്മിന്റെ ശക്തികേന്ദ്രമായിരുന്ന ആദിവാസി മേഖലകളില്‍ ബിജെപി സഖ്യം ഉണ്ടാക്കിയ മുന്നേറ്റം സിപിഎമ്മിന് വലിയ തിരിച്ചടിയായി.
ഗോത്രമേഖലകള്‍ക്ക് പുറമെ നഗരങ്ങളിലും ബിജെപി ശക്തമായി. ചെറുപ്പക്കാരും അഭ്യസ്ഥ വിദ്യാരും ഉള്‍പ്പെടുന്ന വിഭാഗം ബിജെപിക്കൊപ്പമെന്ന സൂചനയാണ് ഇത് നല്‍കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ പക്ഷേ സിപിഎം സ്ഥാനാര്‍ത്ഥികള്‍ മുന്നിലാണ്.
കോണ്‍ഗ്രസ് പൂര്‍ണമായും തകര്‍ന്നുവെന്ന് വ്യക്തമാക്കുന്നതാണ് ത്രിപുരയുടെ ഫലങ്ങള്‍.
Discussion about this post