ടെലികോം റെഗുലേറ്ററി അതോറിറ്റ് ഓഫ് ഇന്ത്യയുടെ (ട്രായ്) വെബ്‌സൈറ്റ് അനോണിമസ് ഇന്ത്യ ഹാക്കു ചെയ്തു. നെറ്റ് ന്യൂട്രാലിറ്റി തകര്‍ക്കുന്ന നീക്കത്തിനെതിരെ ട്രായ്ക്ക് ഇമെയില്‍ അയച്ച ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ഇമെയില്‍ ഐഡി പരസ്യമായതില്‍ പ്രതിഷേധിച്ചാണ് വെബ്‌സൈറ്റ് ഹാക്കു ചെയ്തത്.
സൈറ്റ് ഹാക്ക് ചെയ്ത സംഭവത്തിന്റെ ഉത്തരവാദിത്വം അനോണിമസ് ഇന്ത്യ ഏറ്റെടുത്തിട്ടുണ്ട്. അനോണിമസ് ഇന്ത്യ ട്വിറ്ററിലൂടെ ഹാക്കിംഗിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സൈറ്റുകള്‍ ഇനിയും ഹാക്ക് ചെയ്യുമെന്നും അനോണിമസ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നെറ്റ് ന്യൂട്രാലിറ്റ് അട്ടിമറിക്കുന്നതിനെതിരെ ഇമെയില്‍ അയച്ച പത്ത് ലക്ഷത്തിലധികം പേരുടെ ഇമെയില്‍ ഐഡികള്‍ ട്രായ് ഇന്ന് പുറത്തുവിട്ടിരുന്നു. ഇത് ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുന്ന നടപടിയാണെന്ന് ആരോപിച്ചാണ് ഹാക്കിംഗ്.
Discussion about this post